കൊച്ചി: (truevisionnews.com) പാതിവില തട്ടിപ്പിൽ കേസെടുത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). ഇ.ഡിയുടെ കൊച്ചി യൂണിറ്റാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. തട്ടിപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ ഇ.ഡി കൂടുതൽ വിവരങ്ങളും രേഖകളും ശേഖരിച്ചിരുന്നു.

അതേസമയം, ക്രൈംബ്രാഞ്ച് എഡിജിപി എച്ച്. വെങ്കിടേഷിന്റെ മേല്‍നോട്ടത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്.
തട്ടിപ്പിൽ പ്രതിയായ സത്യസായി ട്രസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ കെ.എൻ. ആനന്ദകുമാർ മുൻകൂർ നൽകിയ ജാമ്യഹർജി വ്യാഴാഴ്ച തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി പരിഗണിക്കും.
കണ്ണൂർ ടൗൺ പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ കണ്ണൂർ ജില്ലാ പൊലീസ് മേധാവിയെ എതിർകക്ഷിയാക്കിയാണു ഹർജി ഫയൽ ചെയ്തിരിക്കുന്നത്.
കണ്ണൂർ സീഡ് സൊസൈറ്റി സെക്രട്ടറി പള്ളിക്കുന്ന് എടച്ചേരി മാനസം ഹൗസിൽ എ.മോഹനൻ നൽകിയ പരാതിയിലാണ് ആനന്ദകുമാർ അടക്കം 7 പേരെ പ്രതികളാക്കി പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.
പ്രതികൾക്കെതിരെ വിശ്വാസ വഞ്ചന, ചതി എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
#Half #Price #Fraud #Case #ED #approached #case #during #crime #branch #investigation
