ലൈംഗീക ചുവയോടെ സംസാരിച്ചതോടെ ബസില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥിനികള്‍; ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

ലൈംഗീക ചുവയോടെ സംസാരിച്ചതോടെ ബസില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥിനികള്‍; ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ
Feb 11, 2025 12:23 PM | By Susmitha Surendran

ഭോപ്പാല്‍: (truevisionnews.com)  ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പെടെ ബസിലുണ്ടായിരുന്നവര്‍ ലൈംഗിക ചുവയോടെ സംസാരിച്ചതോടെ ബസില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥിനികള്‍. മധ്യപ്രദേശിലെ ദാമോ ജില്ലയിലാണ് സംഭവം.

സ്കൂളിലേക്ക് പോവുകയായിരുന്ന ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനികള്‍ക്കാണ് ബസില്‍ മോശം അനുഭവം ഉണ്ടായത്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. തിങ്കളാഴ് രാവിലെ എട്ടരയോടെ പരീക്ഷ എഴുതാനായി കുട്ടികള്‍ സ്കൂളിലേക്ക് പോവുകയായിരുന്നു.

എന്നും കയറാറുള്ള ബസിലല്ല കുട്ടികള്‍ കയറിയത്. ഡ്രൈവറേയും കണ്ടക്ടറേയും കൂടാതെ രണ്ടുപേരാണ് ബസില്‍ ഉണ്ടായിരുന്നത്. ഇവര്‍ നാലുപേരും ചേര്‍ന്ന് കുട്ടികളോട് മോശമായി സംസാരിക്കുകയും വൃത്തികെട്ട ആംഗ്യങ്ങള്‍ കാണിക്കുകയും ചെയ്തു.

പേടിച്ചുപോയ കുട്ടികള്‍ ബസ് നിര്‍ത്താന്‍ അവശ്യപ്പെട്ടു. എന്നാല്‍ കണ്ടക്ടര്‍ ഡോര്‍ ലോക്ക് ചെയ്യുകയാണുണ്ടായത്. സാഹചര്യം വഷളായതിനെ തുടര്‍ന്ന് കുട്ടികള്‍ ബസില്‍ നിന്ന് എടുത്ത് ചാടുകയായിരുന്നു എന്ന് അഡീഷണല്‍ സൂപ്രണ്ടന്‍റ് ഓഫ് പൊലീസ് സന്ദീപ് മിശ്ര പറഞ്ഞു.

വീഴ്ചയില്‍ പരിക്കു പറ്റിയ പെണ്‍കുട്ടികളെ ദാമോ ജില്ലാ ആളുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടേയും തലയ്ക്ക് പരിക്കേറ്റതായി ദാമോ ജില്ലാ ആശുപത്രിയിലെ ഡോക്ടർ ഐഷി ശ്രീവാസ്തവ പറഞ്ഞു.

ഇപ്പോൾ അവരുടെ നില ഗുരുതരമല്ലെന്നും ഡോക്ടര്‍ പറഞ്ഞു. ഡ്രൈവറേയും കണ്ടക്ടറേയും അറസ്റ്റ് ചെയ്യുകയും ബസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.

#bus #diverted #bus #staff #behaved #badly #girls #jumped #road #new

Next TV

Related Stories
ലോക്സഭാ മണ്ഡല പുനർനിർണയം; എം.കെ സ്റ്റാലിൻ വിളിച്ച യോഗം ഇന്ന്, മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും

Mar 22, 2025 06:53 AM

ലോക്സഭാ മണ്ഡല പുനർനിർണയം; എം.കെ സ്റ്റാലിൻ വിളിച്ച യോഗം ഇന്ന്, മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും

തെലങ്കാന മുഖ്യമന്ത്രി രേവന്ത്‌ റെഡ്ഡി, പഞ്ചാബ് മുഖ്യമന്ത്രി ഭഗവത് മൻ, കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ അടക്കം...

Read More >>
മണിപ്പൂരിലെ ദുരിതാശ്വാസ ക്യാംപിൽ രണ്ടാം ക്ലാസുകാരി മരിച്ച നിലയിൽ; കൊലപാതകമെന്ന് മാതാപിതാക്കൾ

Mar 21, 2025 07:42 PM

മണിപ്പൂരിലെ ദുരിതാശ്വാസ ക്യാംപിൽ രണ്ടാം ക്ലാസുകാരി മരിച്ച നിലയിൽ; കൊലപാതകമെന്ന് മാതാപിതാക്കൾ

കുട്ടിയുടെ മരണം കൊലപാതകമാണെന്ന് മാതാപിതാക്കൾ ആരോപിച്ചു....

Read More >>
അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു

Mar 21, 2025 07:38 PM

അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു

തൊഴിലാളികളുടെ ആവശ്യങ്ങൾ ചർച്ച ചെയ്ത് പരിഗണിക്കാമെന്ന് സെൻട്രൽ ലേബർ കമ്മീഷണർ...

Read More >>
അമിത വേഗത്തിൽ ഓടിച്ച ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ചു,  സഹോദരങ്ങൾക്ക് ദാരുണാന്ത്യം

Mar 21, 2025 02:58 PM

അമിത വേഗത്തിൽ ഓടിച്ച ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ചു, സഹോദരങ്ങൾക്ക് ദാരുണാന്ത്യം

പുലർച്ചെ 4.30ഓടെയാണ് അപകടം സംഭവിച്ചതെന്ന് ബംഗളുരു വെസ്റ്റ് പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ അനിത ഹദ്ദന്നവർ...

Read More >>
കുട്ടികളെ കുത്തിനിറച്ച ഓട്ടോറിക്ഷയുമായി യുവാവ് ,വാഹനം തടഞ്ഞ പൊലീസ്, ഡ്രൈവർക്കെതിരെ  പിഴ ചുമത്തി

Mar 21, 2025 02:23 PM

കുട്ടികളെ കുത്തിനിറച്ച ഓട്ടോറിക്ഷയുമായി യുവാവ് ,വാഹനം തടഞ്ഞ പൊലീസ്, ഡ്രൈവർക്കെതിരെ പിഴ ചുമത്തി

ബികെഡി കവലയിൽ നിൽക്കവേ കുട്ടികളെ കുത്തിനിറച്ച് പോവുകയായിരുന്ന ഓട്ടോ പൊലീസുകാരൻ...

Read More >>
'സമരത്തിന് പിന്നിൽ  കമ്യൂണിസ്റ്റ് വിരുദ്ധന്മാർ   '; ആശാ സമരത്തിനെതിരെ വീണ്ടും എ.വിജയരാഘവൻ

Mar 21, 2025 01:38 PM

'സമരത്തിന് പിന്നിൽ കമ്യൂണിസ്റ്റ് വിരുദ്ധന്മാർ '; ആശാ സമരത്തിനെതിരെ വീണ്ടും എ.വിജയരാഘവൻ

ആശാ സമരം നടത്തുന്നത് എല്ലാ ഇടതുപക്ഷ വിരുദ്ധരും മാധ്യമങ്ങളിലെ വലതുപക്ഷവും ചേർന്നാണെന്നും വിജയരാഘവൻ...

Read More >>
Top Stories

Entertainment News