മണ്ണാര്‍ക്കാട് ട്രാവലര്‍ തലകീഴായി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; പത്തോളം യാത്രക്കാര്‍ക്ക് പരിക്ക്

മണ്ണാര്‍ക്കാട് ട്രാവലര്‍ തലകീഴായി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; പത്തോളം യാത്രക്കാര്‍ക്ക് പരിക്ക്
Feb 10, 2025 01:54 PM | By VIPIN P V

മണ്ണാര്‍ക്കാട്: (www.truevisionnews.com) തെങ്കര ആനമൂളിയില്‍ ട്രാവലര്‍ താഴ്ചയിലേക്ക് മറിഞ്ഞ് 10 യാത്രക്കാര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ എട്ടിനാണ് അപകടം.

പരിക്കേറ്റ യാത്രക്കാരെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് സംബന്ധിച്ച വിവരങ്ങള്‍ അറിവായിട്ടില്ല. യാത്രക്കാര്‍ അട്ടപ്പാടി ജെല്ലിപ്പാറ സ്വദേശികളാണ്.

ജെല്ലിപ്പാറയില്‍നിന്ന് വയനാട്ടിലേക്ക് പോവുകയായിരുന്നു ട്രാവലര്‍. ചുരമിറങ്ങി മേലേ ആനമൂളിയിലെത്തിയപ്പോള്‍ വാഹനം റോഡരികില്‍നിന്ന് താഴ്ചയിലേക്ക് തലകീഴായി മറിയുകയായിരുന്നു.

അപകടകാരണം വ്യക്തമല്ല. നാട്ടുകാരെത്തിയാണ് വാഹനത്തില്‍കുടുങ്ങിയ യാത്രക്കാരെ പുറത്തെത്തിച്ച് ആശുപത്രിയിലാക്കിയത്.

#Mannarkkad #traveler #falls #upside #down #accident #passengers #injured

Next TV

Related Stories
Top Stories










Entertainment News