ബൈക്കിൽ പോകവെ കാട്ടുപന്നി വട്ടംചാടി, യുവാവിന് ഗുരുതര പരിക്ക്

ബൈക്കിൽ പോകവെ കാട്ടുപന്നി വട്ടംചാടി, യുവാവിന് ഗുരുതര പരിക്ക്
Feb 8, 2025 11:42 PM | By VIPIN P V

കൊച്ചി: (www.truevisionnews.com) കോതമംഗലം-പുന്നേക്കാട് തട്ടേക്കാട് റോഡില്‍ കാട്ടുപന്നി വട്ടംചാടി ബൈക്കില്‍ ഇടിച്ച് യാത്രികന് സാരമായി പരിക്കേറ്റു. പുന്നേക്കാട് കളപ്പാറ സ്വദേശി അഖില്‍ രാജപ്പന്‍ (29) ആണ് പരിക്കേറ്റത്.

പുന്നേക്കാട് കളപ്പാറ മാവിന്‍ച്ചോട് ഭാഗത്ത് വച്ച് രാത്രി 8നാണ് സംഭവമുണ്ടായത്. അഖില്‍ കോതമംഗലത്ത്‌ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയാണ് കാട്ടുപന്നി ബൈക്കില്‍ ഇടിച്ചത്.

ഇടിയുടെ ആഘാതത്തില്‍ അഖില്‍ റോഡിലേക്ക് തെറിച്ചു വീണു. റോഡില്‍ മറിഞ്ഞ് കിടക്കുന്ന ബൈക്ക് കണ്ട് പിന്നാലെ വാഹനത്തില്‍ വന്നവരാണ് അഖിലിനെ കോതമംഗലം മാര്‍ ബസേലിയോസ് ആശുപത്രിയില്‍ എത്തിച്ചത്. കൈക്ക് ഒടിവും ദേഹാമാസകലം ചതവും പറ്റിയിട്ടുണ്ട്.


#youngman #seriously #injured #wildboar #jumped #around #riding #bike

Next TV

Related Stories
Top Stories










Entertainment News