മുംബൈ: (www.truevisionnews.com) ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി സ്‌കൂള്‍ കെട്ടിടത്തിന്റെ അഞ്ചാംനിലയില്‍നിന്ന് ചാടി മരിച്ചു. നേവി മുംബൈയിലെ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ വെള്ളിയാഴ്ച രാവിലെ ഏഴുമണിയോടെയായിരുന്നു സംഭവം.

കെട്ടിടത്തില്‍നിന്ന് താഴെയുള്ള നീര്‍ച്ചാലിലേക്കാണ് കുട്ടി ചാടിയത്. കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതായി എന്‍ആര്‍ഐ പോലീസ് വ്യക്തമാക്കി.
സംഭവത്തിനു പിന്നിലുള്ള കാരണം വ്യക്തമല്ല. അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്, പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് എല്ലാ സാധ്യതകളും അന്വേഷിച്ചുവരികയാണെന്നും പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ മയൂര്‍ ബുജ്പാല്‍ അറിയിച്ചു.
പതിനാലുകാരന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിരിക്കുകയാണ്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.Toll free helpline number: 1056, 0471-2552056)
#Class #IX #student #died #jumping #fifth #floor #schoolbuilding
