Feb 8, 2025 08:52 PM

തൃശ്ശൂര്‍: (www.truevisionnews.com) തൃശൂര്‍ ഡിസിസി അധ്യക്ഷനെ പ്രഖ്യാപിച്ചു. അഡ്വ. ജോസഫ് ടാജറ്റ് അധ്യക്ഷനാകും. കോണ്‍ഗ്രസ് അധ്യക്ഷന്‍ നിര്‍ദ്ദേശം അംഗീകരിച്ചതായി എഐസിസി വാര്‍ത്താക്കുറിപ്പിറക്കി.

നിലവില്‍ തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവാണ് ടാജറ്റ്. തമ്മിലടിയെ തുടര്‍ന്ന് എട്ട് മാസമായി തൃശൂര്‍ ഡിസിസിക്ക് അധ്യക്ഷനില്ലായിരുന്നു. വി കെ ശ്രീകണ്ഠന്‍ എംപിക്ക് താല്‍ക്കാലിക ചുമതല നല്‍കിയിരുന്നു. ‌

ആരെയും ഒഴിവാക്കാനല്ല എല്ലാവരെയും കൂട്ടിച്ചേർക്കാൻ ആണ് ലക്ഷ്യമിടുന്നതെന്ന് അഡ്വ. ജോസഫ് ടാജറ്റ് പറഞ്ഞു. സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെയാണ് പാർട്ടി കടന്നുപോകുന്നത്.

പാർട്ടിയെ ജില്ലയിൽ തിരിച്ചുകൊണ്ടുവരുക എന്നതാണ് ലക്ഷ്യം. തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മികച്ച പ്രകടനത്തിന് പാർട്ടിയെ സജ്ജമാക്കും. ജില്ലയിൽ സീനിയർ -ജൂനിയർ വ്യത്യാസമില്ലാതെ എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകും.

ജനങ്ങൾ കോൺഗ്രസിന്‍റെ തിരിച്ചുവരവ് ആഗ്രഹിക്കുന്നുണ്ടെന്നും ജനങ്ങളിലേക്കെത്താൻ സംഘടനയുടെ മുഴുവൻ ഘടകങ്ങളെയും സജ്ജമാക്കുമെന്നും ജോസഫ് ടാജറ്റ് പറഞ്ഞു.

#leader #Congress #Thrissur #Adv #DCCJosephTaggett #Chair #Aims #Incorporate #Everyone

Next TV

Top Stories










Entertainment News