കോഴിക്കോട് എടച്ചേരിയിൽ സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചു തെറിപ്പിച്ച ശേഷം കാർ നിർത്താതെ പോയ സംഭവം; കണ്ണൂർ സ്വദേശിയായ ഡ്രൈവർ അറസ്റ്റിൽ

കോഴിക്കോട് എടച്ചേരിയിൽ സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചു തെറിപ്പിച്ച ശേഷം കാർ നിർത്താതെ പോയ സംഭവം; കണ്ണൂർ സ്വദേശിയായ ഡ്രൈവർ അറസ്റ്റിൽ
Feb 8, 2025 04:20 PM | By VIPIN P V

കോഴിക്കോട്: (www.truevisionnews.com) എടച്ചേരിയിൽ സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചു തെറിപ്പിച്ച ശേഷം ഇന്നോവ കാർ നിർത്താതെ പോയ സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ. കാർ ഓടിച്ച കണ്ണൂർ സ്വദേശി മുഹമ്മദ്‌ ഫാസിലാണ് അറസ്റ്റിലായത്.

എടച്ചേരി പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ചയാണ് ഓർക്കട്ടേരി സ്വദേശി സോയ ഓടിച്ച സ്കൂട്ടറിൽ ഇന്നോവ കാർ ഇടിച്ചത്.

ഇതിന് പിന്നാലെ ഇയാൾ നിർത്താതെ പോവുകയായിരുന്നു. സിസിടിവി ഉൾപ്പെടെ പരിശോധിച്ചപ്പോഴാണ് കാറിൻ്റെ ദൃശ്യങ്ങൾ ലഭിച്ചത്.

തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഡ്രൈവറെ അറസ്റ്റ് ചെയ്തത്. പരിക്കേറ്റ സോയയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

#Kozhikode #Edachery #car #not #stop #hitting #scooterpassenger #driver #native #Kannur #arrested

Next TV

Related Stories
Top Stories










Entertainment News