വയനാട് കടുവകളെ ചത്തനിലയിൽ കണ്ടെത്തിയ സംഭവം; പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

വയനാട് കടുവകളെ ചത്തനിലയിൽ കണ്ടെത്തിയ സംഭവം; പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്
Feb 6, 2025 09:16 PM | By VIPIN P V

കൽപ്പറ്റ: (www.truevisionnews.com) വയനാട് കുറിച്യാട് കാടിനുള്ളിൽ ചത്ത നിലയിൽ കണ്ടെത്തിയ കടുവകളുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. കടുവകൾ തമ്മിലുള്ള ഏറ്റുമുട്ടലിലാണ് ഇവ ചത്തതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.

ഒരു വയസ് പ്രായമുള്ള രണ്ട് കടുവക്കുട്ടികളാണ് ചത്തത്. ജഡത്തിൽ കടുവയുടെ ആക്രമണത്തിന്റെ മുറിവുകൾ കണ്ടെത്തിയിരുന്നു.

അതേസമയം കടുവകളുടെ ജഡം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിച്ചിരുന്നു. കുറിച്യാട് ഒരു ആൺ കടുവയെയും ഒരു പെൺ കടുവയെയും വൈത്തിരിയില്‍ ഒരു കടുവ കുഞ്ഞിനെയുമായിരുന്നു ചത്ത നിലയില്‍ കണ്ടെത്തിയിരുന്നത്.

ഇതിന് മൂന്ന് ആഴ്ച പഴക്കമുണ്ടെന്നാണ് നിഗമനം. കടുവകളെ ചത്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വനം വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. നോർത്തേണ്‍ സി.സി.എഫിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണത്തിൽ കടുവകൾ ചത്തത് ഏറ്റുമുട്ടലിലാണെന്ന് കണ്ടെത്തുകയായിരുന്നു.

സംഭവത്തിൽ ദുരൂഹതയുണ്ടോയെന്നും ആർക്കെങ്കിലും പങ്കുണ്ടോയെന്നതും അന്വേഷിക്കുമെന്ന് വനംവകുപ്പ് വ്യക്തമാക്കിയിരുന്നു.

#Wayanad #tigers #founddead #Postmortemreport #out

Next TV

Related Stories
Top Stories










Entertainment News