കൊളത്തൂര്‍: (truevisionnews.com) കാസര്‍കോട് കൊളത്തൂരില്‍ പുലി തുരങ്കത്തില്‍ കുടുങ്ങി. ചാളക്കാട് മടന്തക്കോട് കവുങ്ങിന്‍തോട്ടത്തിന് സമീപമുള്ള തുരങ്കത്തിലാണ് പുലി കുടുങ്ങിയത്.

മനുഷ്യനിര്‍മിതമല്ലാത്ത തുരങ്കമാണിത്. ബുധനാഴ്ച വൈകിട്ട് ഏഴുമണിയോടെ പ്രദേശവാസിയായ ഒരു സ്ത്രീ മോട്ടോര്‍ നിര്‍ത്താന്‍ പമ്പ്ഹൗസിലേക്ക് പോയ സമയത്ത് സമീപത്തെ പാറക്കെട്ടില്‍നിന്ന് ഗര്‍ജനം കേള്‍ക്കുകയായിരുന്നു.
പിന്നീട് അവര്‍ കുടുംബാംഗങ്ങളെ കൂട്ടിയെത്തി നടത്തിയ പരിശോധനയിലാണ് പുലിയെ കുടുങ്ങിക്കിടക്കുന്നത് കണ്ടത്. കഴിഞ്ഞ ദിവസങ്ങളില്‍ പ്രദേശത്ത് പുലി ഇറങ്ങിയിരുന്നു. വനംവകുപ്പ്, പുലിക്കായി കൂട് സ്ഥാപിക്കാനുള്ള നീക്കത്തിലായിരുന്നു.
ഈ സമയത്താണ് പുലി തുരങ്കത്തില്‍ കുടുങ്ങിയത്. രണ്ടുമാസത്തോളമായി പ്രദേശം പുലിഭീതിയിലാണെന്ന് നാട്ടുകാര്‍ പറയുന്നു. പന്നിക്കുവെച്ച കെണിയില്‍ പുലി കുടുങ്ങിയതാണോ എന്ന സംശയവുമുണ്ട്.
#Kasaragod #tiger #stuck #tunnel #while #forest #department #preparing #set #nest
