കാസർഗോഡ്: (truevisionnews.com) ഗർഭിണിയെ വീട് കയറി ആക്രമിച്ച കേസിൽ പ്രതിയെ പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം.ചന്തേര പൊലീസിനെതിരെയാണ് കുടുംബം പരാതി നൽകിയത്.

ഗർഭിണിയായ യുവതിയെ ആക്രമിച്ചിട്ടും പ്രതിക്കെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയെന്നാണ് പരാതി. പ്രതിയായ നൗഫലിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടെന്നും യുവതി പറയുന്നു.
ജാമ്യത്തിൽ ഇറങ്ങിയ നൗഫൽ വധഭീഷണി മുഴക്കിയിട്ടും പൊലീസ് നടപടി എടുക്കുന്നില്ലെന്നും ആരോപണമുണ്ട്.
#alleged #accused #being #protected #police #case #assaulting #pregnant #woman.
