മലമ്പുഴ: ( www.truevisionnews.com) പാലക്കാട്ട് യുവാവ് വീട്ടില്‍ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍. മലമ്പുഴ നാലാം വാര്‍ഡില്‍ മനക്കല്‍ക്കാട് പവിത്രം വീട്ടില്‍ പ്രസാദ് (43) ആണ് മരിച്ചത്.

18 വര്‍ഷം മുമ്പ് ഒരു അപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് പ്രസാദിന്റെ അരയ്ക്ക് കീഴ്ഭാഗം തളര്‍ന്നിരുന്നു.
വെള്ളിയാഴ്ച രാവിലെ 9.30 ഓടെയാണ് വീട്ടില്‍നിന്ന് പുക വരുന്നത് കണ്ടത്. നാട്ടുകാര്‍ ഓടിക്കൂടി വീടിന്റെ ജനാലയുടെ ചില്ല് തകര്‍ത്ത് വെള്ളമൊഴിച്ചാണ് തീ കെടുത്തിയത്.
ഉടനെ ഫയര്‍ഫോഴ്‌സും പോലീസും സ്ഥലത്തെത്തി തീ കെടുത്തി. ഷോട്ട് സര്‍ക്യൂട്ട് ആകാം തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് പറഞ്ഞു.
കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അച്ഛന്‍ വാസു, സഹോദരന്‍ പ്രമോദ് എന്നിവര്‍ പുറത്തുപോയ സമയത്താണ് അപകടം. വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല.
#youngman #who #depressed #years #died #house #fire
