#GopanSwamy | 'മണ്ണിട്ട് മൂടിയിരുന്നില്ല, മൃതദേഹത്തിന്റെ വയർ വീർത്തിരുന്നു, തലയും സ്ലാബും തമ്മിൽ ഒരിഞ്ചിന്റെ വ്യത്യാസം മാത്രമാണ് ഉണ്ടായിരുന്നത്'

#GopanSwamy  |  'മണ്ണിട്ട് മൂടിയിരുന്നില്ല, മൃതദേഹത്തിന്റെ വയർ വീർത്തിരുന്നു,  തലയും സ്ലാബും തമ്മിൽ ഒരിഞ്ചിന്റെ വ്യത്യാസം മാത്രമാണ് ഉണ്ടായിരുന്നത്'
Jan 16, 2025 11:45 AM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com) നെയ്യാറ്റിൻകര സമാധി കേസിൽ കല്ലറ പൊളിക്കുമ്പോൾ മൃതദേഹം ചമ്രം പടിഞ്ഞിരിക്കുന്ന നിലയിലായിരുന്നുവെന്ന് സമാധി പൊളിച്ച രതീഷ്.

നെഞ്ചുവരെ ഭസ്മത്തിൽ മൂടിയിരുന്നുവെന്നും അഴുകിയ നിലയിലായിരുന്നു മൃതദേഹമെന്നും അദ്ദേഹം പറഞ്ഞു.

മണ്ണിട്ട് മൂടിയിരുന്നില്ല. ഭസ്മത്തിനാൽ മൂടിയിരുന്നതിനാൽ അധികം ദുർഗന്ധം ഉണ്ടായിരുന്നില്ല. സ്ലാബ് ഇളക്കുമ്പോൾ തന്നെ തലയും നെഞ്ചുവരെയും കാണാനാകുമായിരുന്നു.

ഭസ്മം കോരി മാറ്റിയാണ് മൃതദേഹം പുറത്തേക്കെടുത്തത്. സഹായത്തിന് മറ്റൊരാളും ഉണ്ടായിരുന്നു. കൈകൊണ്ടുതന്നെ നിരക്കി സ്ട്രക്ചറിൽ കയറ്റി.

മൃതദേഹത്തിന്റെ വയർ വീർത്തിരുന്നു. തലയും സ്ലാബും തമ്മിൽ ഒരിഞ്ചിന്റെ വ്യത്യാസം മാത്രമാണ് ഉണ്ടായിരുന്നതെന്നും രതീഷ് പറഞ്ഞു. സമാധിയുടെ മേൽഭാഗവും സൈഡും മാത്രമാണ് പൊളിച്ചത് രാവിലെ പൊലീസുകാർ നേരിട്ടുവന്നാണ് വിളിപ്പിച്ചത്.

ഓട്ടോ ഡ്രൈവർ ആണ് താനെന്നും പൊലീസ് വിളിച്ചതിനാലാണ് വന്നതെന്നും രതീഷ് കൂട്ടിച്ചേർത്തു

#gopanswamys #death #case #ratheesh #react

Next TV

Related Stories
Top Stories










Entertainment News