#Shahanadeath | വിവാഹമോചനത്തിന് നിരന്തര സമ്മർദ്ദം; ഭർത്താവിന്റെയും കുടുംബത്തിന്റെയും മാനസിക പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത ഷഹാനയുടെ സംസ്കാരം ഇന്ന്

#Shahanadeath | വിവാഹമോചനത്തിന് നിരന്തര സമ്മർദ്ദം; ഭർത്താവിന്റെയും കുടുംബത്തിന്റെയും മാനസിക പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത ഷഹാനയുടെ സംസ്കാരം ഇന്ന്
Jan 15, 2025 07:28 AM | By VIPIN P V

മലപ്പുറം : ( www.truevisionnews.com) മലപ്പുറം കൊണ്ടോട്ടിയിൽ ആത്മഹത്യ ചെയ്ത ഷഹാന മുംതാസിന്റെ സംസ്കാരം ഇന്ന് നടക്കും.

രാവിലെ 8:30 ന് കൊണ്ടോട്ടി പഴയങ്ങാടി വലിയ ജുമാ മസ്ജിദിൽ ആണ് ഖബറടക്കം.

യുവതിയുടെ ബന്ധുക്കളുടെ പരാതിയിൽ ഭർത്താവിനെതിരെ കൊണ്ടോട്ടി പൊലീസ് ഇന്ന് കേസ് എടുത്തേക്കും.

നിറം കുറവാണെന്ന് പറഞ്ഞു ഭർത്താവും കുടുംബവും പെൺകുട്ടിയെ വിവാഹ ബന്ധം വേർപ്പെടുത്താൻ നിർബന്ധിച്ചതാണ് ആത്മഹത്യക്ക് കാരണം എന്നാണ് ആരോപണം

ഇന്നലെ രാവിലെയാണ് ഷഹാന മുംതാസിനെ സ്വന്തം വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിന്റെയും കുടുംബത്തിന്റെയും മാനസിക പീഡനമാണ് ആത്മഹത്യക്ക് പിന്നിൽ എന്നാണ് ആരോപണം.

ഷഹാനക്ക് നിറമില്ലെന്നും ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ലെന്നും ആരോപിച്ച് വിവാഹ ബന്ധം വേർപ്പെടുത്താൻ ഭർത്താവ് അബ്ദുൽ വാഹിദും കുടുംബവും നിർബന്ധിച്ചിരുന്നു എന്ന് സഹോദരൻ.

2024 മെയ് 27 ന് ആണ് ഷഹാന മുംതാസും-മൊറയൂർ സ്വദേശി അബ്ദുൽ വാഹിദും തമ്മിലുള്ള വിവാഹം നടന്നത്.

20 ദിവസം ഒരുമിച്ചു കഴിഞ്ഞ ശേഷം അബ്ദുൽ വാഹിദ് വിദേശത്തേക്ക് പോയി. പിന്നാലെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്.

അബ്ദുൽ വാഹിദിന്റെ മാതാപിതാക്കളും മാനസികമായി പീഡിപ്പിച്ചിരുന്നു എന്നും ആരോപണമുണ്ട്. മൂന്ന് പേർക്കും എതിരെ നടപടി വേണം എന്നാണ് ആവശ്യം.

#constant #pressure #divorce #Shahana #who #committed #suicide #due #mental #torture #husband #family #cremated #today

Next TV

Related Stories
 കണ്ണൂരിൽ  പ്രായപൂര്‍ത്തിയെത്താത്ത കുട്ടി ഓട്ടോറിക്ഷ ഓടിച്ച സംഭവം; ആര്‍.സി ഉടമക്കെതിരെ കേസ്

Feb 12, 2025 01:44 PM

കണ്ണൂരിൽ പ്രായപൂര്‍ത്തിയെത്താത്ത കുട്ടി ഓട്ടോറിക്ഷ ഓടിച്ച സംഭവം; ആര്‍.സി ഉടമക്കെതിരെ കേസ്

ഓട്ടോറിക്ഷ പോലീസ് കസ്റ്റഡിയിലെടുത്തു. 55,000 രൂപയാണ് പോലീസ് ഈ കേസില്‍ പിഴയായി...

Read More >>
സ്കൂട്ട‍ർ ഓടിക്കവേ സെൽഫിയെടുത്തു; വിദ്യാർത്ഥിക്ക് പിഴയിട്ട് മോട്ടർ വാഹന വകുപ്പ്

Feb 12, 2025 01:08 PM

സ്കൂട്ട‍ർ ഓടിക്കവേ സെൽഫിയെടുത്തു; വിദ്യാർത്ഥിക്ക് പിഴയിട്ട് മോട്ടർ വാഹന വകുപ്പ്

പിന്നീടു സ്കൂട്ടർ തടഞ്ഞു നടപടിയെടുക്കുകയായിരുന്നു. അസിസ്റ്റൻ്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ട‌ർമാരായ ദീപു പോൾ എസ് സജീഷ് എന്നിവരുടെ...

Read More >>
'ചൂട്ടുകറ്റയുമായി വന്ന് ഓഫീസ് ചുട്ടുകരിക്കും'; വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ വി.എസ് ജോയിയുടെ ഭീഷണി പ്രസംഗം

Feb 12, 2025 12:59 PM

'ചൂട്ടുകറ്റയുമായി വന്ന് ഓഫീസ് ചുട്ടുകരിക്കും'; വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ വി.എസ് ജോയിയുടെ ഭീഷണി പ്രസംഗം

ജീവിക്കാനുള്ള അവകാശത്തെ ചവിട്ടിമെതിച്ച് ഒരു ഉദ്യോസ്ഥനേയും വനം മന്ത്രിയെയും വിലസാൻ അനുവദിക്കില്ലെന്നും അദ്ദേഹം ഭീഷണി...

Read More >>
വാടകക്ക് വീട് നൽകാമെന്ന് പറഞ്ഞു വിളിച്ചുവരുത്തി യുവതിയെ ബലാത്സംഗം ചെയ്തു, പ്രതി പിടിയിൽ

Feb 12, 2025 12:54 PM

വാടകക്ക് വീട് നൽകാമെന്ന് പറഞ്ഞു വിളിച്ചുവരുത്തി യുവതിയെ ബലാത്സംഗം ചെയ്തു, പ്രതി പിടിയിൽ

പ്രവാസിയായ പ്രതി തുടർന്ന് വിദേശത്ത് പോകുകയും പിന്നീട് നാട്ടിലെത്തിയശേഷം 2023 മാർച്ചിലും 2024 ലും ഈ വീട്ടിൽ വച്ച്...

Read More >>
മാ​ന​ന്ത​വാ​ടിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ നഗരസഭ റവന്യൂ ഇൻസ്പെക്ടർ പിടിയിൽ

Feb 12, 2025 12:40 PM

മാ​ന​ന്ത​വാ​ടിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ നഗരസഭ റവന്യൂ ഇൻസ്പെക്ടർ പിടിയിൽ

ധ​ന​കാ​ര്യ​സ്ഥാ​പ​ന​ത്തി​നു​ണ്ടാ​യ ബാ​ധ്യ​ത തീ​ർ​ക്കാ​ൻ സ്ഥ​ലം വി​ൽ​ക്കാ​ൻ ശ്ര​മി​ച്ച​യാ​ളോ​ടാ​ണ് സ​ജി​ത്ത് കൈ​ക്കൂ​ലി...

Read More >>
Top Stories

Entertainment News