#peechireservoiraccident | നാട്ടുകാർ ഓടിവന്നത് ഹിമയുടെ നിലവിളി കേട്ട്; രണ്ട് പേർ വീണത് പാറപ്പുറത്ത് ഇരിക്കുന്നതിനിടെ, രണ്ട് പേർ രക്ഷിക്കുമ്പോൾ

#peechireservoiraccident | നാട്ടുകാർ ഓടിവന്നത് ഹിമയുടെ നിലവിളി കേട്ട്; രണ്ട് പേർ വീണത് പാറപ്പുറത്ത് ഇരിക്കുന്നതിനിടെ, രണ്ട് പേർ രക്ഷിക്കുമ്പോൾ
Jan 13, 2025 11:21 AM | By Athira V

തൃശൂർ: ( www.truevisionnews.com) പീച്ചി ഡാം ജലസംഭരണി കാണാൻ പോയ വിദ്യാർത്ഥിനി മുങ്ങിമരിച്ച സംഭവം നാടിനെയാകെ കണ്ണീരിലാഴ്ത്തി. റിസർവോയറിന്‍റെ കൈവഴിയിൽ വെള്ളത്തിൽ മുങ്ങി അലീന എന്ന 16കാരിയാണ് മരിച്ചത്. ഒപ്പം അപകടത്തിൽപ്പെട്ട 3 പേർ ആശുപത്രിയിൽ ചികിത്സയിലാണ്.

പീച്ചി ഡാം ജലസംഭരണിയുടെ കൈവഴിയിൽ തെക്കേക്കുളം ഭാഗത്ത് ഇന്നലെ ഉച്ചയ്ക്കു 2.30നാണ് അപകടമുണ്ടായത്. പീച്ചി ലൂർദ് മാതാ പള്ളിയിലെ തിരുനാൾ ആഘോഷത്തിനു എത്തിയതായിരുന്നു കൂട്ടുകാർ.

ഡാമിലെ ജലസംഭരണി കാണാൻ അഞ്ച് പേർ ചേർന്നാണ് പുറപ്പെട്ടത്. പാറപ്പുറത്തിരിക്കുന്നതിനിടെ രണ്ട് പേർ കാൽവഴുതി വെള്ളത്തിലേക്കു വീണു. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മറ്റു രണ്ട് പേരും വീണു. പാറക്കെട്ടിനു താഴെയായതിനാൽ ഈ ഭാഗത്ത് ആഴം കൂടുതലാണ്.

വെള്ളത്തിൽ വീഴാതെ രക്ഷപ്പെട്ട ഹിമയുടെ നിലവിളി കേട്ടു നാട്ടുകാർ ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തി. പത്തോളം പേർ പുഴയിലിറങ്ങി തിരച്ചിൽ നടത്തി. നാലു പേരെയും പത്തു മിനിറ്റിന്റെ ഇടവേളയിൽ കരയ്ക്കെത്തിച്ചു.

ഒരു കിലോമീറ്ററകലെ ആംബുലൻസ് ഡ്രൈവർ റിജോ പൗലോസിന്റെ വീട്ടിൽ തിരുനാൾ ആഘോഷത്തിന്റെ ഭാഗമായി ആംബുലൻസ് ഡ്രൈവർമാർ ഒത്തുകൂടിയിരുന്നു. അവരും പാഞ്ഞെത്തി രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായി.

ആശുപത്രിയിലെത്തിച്ചെങ്കിലും പുലർച്ചെ 12.30ന് അലീന മരിക്കുകയായിരുന്നു. പട്ടിക്കാട് ചുങ്കത്ത് ഷാജൻ–സിജി ദമ്പതികളുടെ മകളാണ് അലീന. പുളയിൻമാക്കൽ ജോണി–സാലി ദമ്പതികളുടെ മകൾ നിമ (12), പാറാശേരി സജി–സെറീന ദമ്പതികളുടെ മകൾ ആൻ ഗ്രേസ് (16), മുരിങ്ങത്തു പറമ്പിൽ ബിനോജ് – ജൂലി ദമ്പതികളുടെ മകൾ എറിൻ (16) എന്നിവരാണ‍് അപകടത്തിൽപെട്ട കുട്ടികൾ. ഇവരെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചതായി ജൂബിലി മിഷൻ മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ അറിയിച്ചു.

കുട്ടികളെല്ലാം തൃശൂർ‌ സെന്റ് ക്ലയേഴ്സ് കോൺവന്‍റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനികളാണ്. നിമ ഏഴാം ക്ലാസിലും മറ്റു മൂന്നു പേരും പ്ലസ് വണിനും പഠിക്കുന്നവരാണ്.

#student #drowned #while #going #to #see #Peachy #Dam #reservoir

Next TV

Related Stories
പാമ്പ് സർ എന്താ ഇവിടെ....? തൃശൂരിൽ സ്‌കൂളിലെ മേശക്കുള്ളിൽ മൂർഖൻ പാമ്പ്, കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Jul 18, 2025 06:51 PM

പാമ്പ് സർ എന്താ ഇവിടെ....? തൃശൂരിൽ സ്‌കൂളിലെ മേശക്കുള്ളിൽ മൂർഖൻ പാമ്പ്, കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തൃശൂരിൽ സ്‌കൂളിലെ മേശക്കുള്ളിൽ മൂർഖൻ പാമ്പ്, കുട്ടികൾ രക്ഷപ്പെട്ടത്...

Read More >>
കോഴിക്കോട് പേരാമ്പ്രയിൽ ബൈക്ക് സ്വകാര്യബസ്സിൽ ഇടിച്ച് അപകടം; യുവാവിന് പരിക്ക്

Jul 18, 2025 06:39 PM

കോഴിക്കോട് പേരാമ്പ്രയിൽ ബൈക്ക് സ്വകാര്യബസ്സിൽ ഇടിച്ച് അപകടം; യുവാവിന് പരിക്ക്

കോഴിക്കോട് പേരാമ്പ്രയിൽ ബൈക്ക് സ്വകാര്യബസ്സിൽ ഇടിച്ച് അപകടം; യുവാവിന്...

Read More >>
വിസിയെ വസതിയിലേക്ക് ക്ഷണിച്ച് മന്ത്രി; നിർണായക കൂടിക്കാഴ്ച, കേരള സർവകലാശാല തർക്കം ഒത്തുതീർപ്പിലേക്ക്

Jul 18, 2025 06:08 PM

വിസിയെ വസതിയിലേക്ക് ക്ഷണിച്ച് മന്ത്രി; നിർണായക കൂടിക്കാഴ്ച, കേരള സർവകലാശാല തർക്കം ഒത്തുതീർപ്പിലേക്ക്

കേരള സർവകലാശാല തർക്കം ഒത്തുതീർപ്പിലേക്ക്, വിസിയെ വസതിയിലേക്ക് നേരിട്ട് ക്ഷണിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു....

Read More >>
തലശ്ശേരി -മാഹി ബൈപ്പാസിൽ നിയന്ത്രണംവിട്ട ടാങ്കർ ലോറി ഡിവൈഡറിലിടിച്ച് കയറി അപകടം; ഡ്രൈവർക്ക് പരിക്ക്

Jul 18, 2025 05:44 PM

തലശ്ശേരി -മാഹി ബൈപ്പാസിൽ നിയന്ത്രണംവിട്ട ടാങ്കർ ലോറി ഡിവൈഡറിലിടിച്ച് കയറി അപകടം; ഡ്രൈവർക്ക് പരിക്ക്

തലശ്ശേരി -മാഹി ബൈപ്പാസിൽ നിയന്ത്രണംവിട്ട ടാങ്കർ ലോറി ഡിവൈഡറിലിടിച്ച് കയറി അപകടം; ഡ്രൈവർക്ക്...

Read More >>
ഫ്ലോർ മില്ലിലെ മെഷീനിൽ ഷാൾ കുരുങ്ങി ജീവനക്കാരിക്ക് ദാരുണാന്ത്യം

Jul 18, 2025 05:37 PM

ഫ്ലോർ മില്ലിലെ മെഷീനിൽ ഷാൾ കുരുങ്ങി ജീവനക്കാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരത്ത് ഫ്ലോർ മില്ലിലെ മെഷീനിൽ ഷാൾ കുരുങ്ങി ജീവനക്കാരിക്ക്...

Read More >>
കൊല്ലം തേവലക്കരയിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; മിഥുന്റെ വീട് സന്ദർശിച്ച് മന്ത്രിമാർ

Jul 18, 2025 05:20 PM

കൊല്ലം തേവലക്കരയിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; മിഥുന്റെ വീട് സന്ദർശിച്ച് മന്ത്രിമാർ

അപകടമുണ്ടായ തേവലക്കര ഹൈസ്കൂളും മരിച്ച മിഥുന്റെ വീടും മന്ത്രിമാരായ വി ശിവൻകുട്ടിയും കെ എൻ ബാലഗോപാലും...

Read More >>
Top Stories

//Truevisionall