#rijithmurdercase | ഡിഐഎഫ്ഐ പ്രവർത്തകൻ റിജിത്തിൻ്റെ കൊലപാതകം: ആർഎസ്എസുകാരായ ഒൻപത് പ്രതികളുടെ ശിക്ഷാവിധി ഇന്ന്

#rijithmurdercase |  ഡിഐഎഫ്ഐ പ്രവർത്തകൻ റിജിത്തിൻ്റെ കൊലപാതകം: ആർഎസ്എസുകാരായ ഒൻപത് പ്രതികളുടെ ശിക്ഷാവിധി ഇന്ന്
Jan 7, 2025 10:45 AM | By Susmitha Surendran

കണ്ണൂർ: (truevisionnews.com)  കണ്ണപുരത്തെ ഡിഐഎഫ്ഐ പ്രവർത്തകൻ റിജിത്ത് വധക്കേസിൽ ശിക്ഷാവിധി ഇന്ന്. കഴിഞ്ഞ ദിവസം കേസിലെ പ്രതികളായ 9 ആർഎസ്എസ് പ്രവർത്തകർ കുറ്റക്കാരാണെന്ന് കോടതി വിധിച്ചിരുന്നു.

ശിക്ഷാവിധി പ്രസ്താവിക്കുവാൻ തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി മൂന്ന് കേസ് ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു. 19 വർഷം മുൻപ് നടന്ന കൊലപാതകത്തിൽ 10 പ്രതികളായിരുന്നു ഉണ്ടായിരുന്നത്.

ഇതിൽ ഒരാൾ വിചാരണ വേളയിൽ മരണപ്പെട്ടു. ഇയാൾ ഉൾപ്പെടെ 10 പ്രതികളെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. ആർഎസ്എസ് പ്രവർത്തകരായ ചുണ്ടയിൽ വയക്കോടൻ വീട്ടിൽ വി വി സുധാകരൻ, കെ ടി ജയേഷ്, സി പി രഞ്ജിത്ത്, പി പി അജീന്ദ്രൻ, ഐ വി അനിൽ, കെ ടി അജേഷ്, വി വി ശ്രീകാന്ത്, വി വി ശ്രീജിത്ത്, പി പി രാജേഷ്, ടി വി ഭാസ്കരൻ എന്നിവരാണ് കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികൾ.

കേസിലെ പ്രതികൾക്ക് അർഹമായ ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് അന്നത്തെ അക്രമത്തിൽ റിജിത്തിനോടൊപ്പം ഗുരുതരമായി പരിക്ക് പറ്റിയ വിമൽ  പറഞ്ഞു.

2005 ഒക്ടോബര്‍ മൂന്ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്. രാത്രി ഒമ്പത് മണിയോടെ ചു​ണ്ട ത​ച്ച​ൻ​ക്ക​ണ്ടി ക്ഷേ​ത്ര​ത്തി​ന​ടു​ത്ത് വെച്ച് റിജിത്തിനെ മാരകായുധങ്ങളുമായി പ്രതികൾ ആക്രമിക്കുകയായിരുന്നു.

സൃ​ഹു​ത്തു​ക്ക​ൾ​ക്കൊ​പ്പം പോകുമ്പോഴാണ് റിജിത്ത് കൊലപ്പെടുന്നത്. അന്ന് വെറും 26 വയസ്സായിരുന്നു റിജിത്തിന്റെ പ്രായം.കു​ടെ​യു​ണ്ടാ​യ ഡിവൈഎഫ്ഐ പ്ര​വ​ർ​ത്ത​ക​രാ​യ കെ വി നി​കേ​ഷ്, ചി​റ​യി​ൽ വി​കാ​സ്, കെ ​വി​മ​ൽ തു​ട​ങ്ങി​യ​വ​ർ​ക്ക് വെ​ട്ടേ​റ്റി​രു​ന്നു. കേസില്‍ 28 സാക്ഷികളെ വിസ്തരിച്ചു. വളപട്ടണം സിഐയായിരുന്ന ടിപി പ്രേമരാജനാണ് കേസ് അന്വേഷിച്ചത്.

#DyFI #activist #Rijith's #murder #Sentencing #nine #RSS #accused #today

Next TV

Related Stories
#theft | കൂത്തുപറമ്പിൽ  13കാരനെ അടിച്ചുവീഴ്ത്തി മോഷണശ്രമം: അന്വേഷണം ഊർജിതം

Jan 8, 2025 12:16 PM

#theft | കൂത്തുപറമ്പിൽ 13കാരനെ അടിച്ചുവീഴ്ത്തി മോഷണശ്രമം: അന്വേഷണം ഊർജിതം

സ​മീ​പ​ത്തെ ഏ​താ​നും സി.​സി.​ടി.​വി കാ​മ​റ​ക​ൾ പൊ​ലീ​സ്...

Read More >>
#ganja | കാറില്‍ കഞ്ചാവും എംഡിഎംഎയും; നാദാപുരം സ്വദേശികൾ അറസ്റ്റില്‍

Jan 8, 2025 11:59 AM

#ganja | കാറില്‍ കഞ്ചാവും എംഡിഎംഎയും; നാദാപുരം സ്വദേശികൾ അറസ്റ്റില്‍

നാദാപുരം എസ്പെ‌ഐ എം.പി.വിഷ്ണുവിന്റെ നേതൃത്വത്തിൽ തൂണേരി മുടവന്തേരിയിൽ വാഹന പരിശോധനക്കിടെയാണ് ഇരുവരും...

Read More >>
#death | കോഴിക്കോട് വടകരയിൽ വീട്ടിനകത്ത് ഗുരുതരാവസ്ഥയിൽ കണ്ട യുവാവ് മരിച്ചു

Jan 8, 2025 11:01 AM

#death | കോഴിക്കോട് വടകരയിൽ വീട്ടിനകത്ത് ഗുരുതരാവസ്ഥയിൽ കണ്ട യുവാവ് മരിച്ചു

ഇന്ന് പുലർച്ചെ 12.30 ഓടെയാണ് കിടപ്പുമുറിയിൽ ശാരീരിക അവശതകളുമായി യുവാവിനെ...

Read More >>
#accident | ബൈക്ക് നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞു; കേബിൾ ടിവി ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

Jan 8, 2025 10:26 AM

#accident | ബൈക്ക് നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞു; കേബിൾ ടിവി ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന്...

Read More >>
#accident | കണ്ണൂരും കോഴിക്കോടും ഉൾപ്പടെ ആറ് ഇടങ്ങളിൽ വാഹനാപകടം; മൂന്ന് മരണം, നിരവധി പേർക്ക് പരിക്ക്

Jan 8, 2025 10:22 AM

#accident | കണ്ണൂരും കോഴിക്കോടും ഉൾപ്പടെ ആറ് ഇടങ്ങളിൽ വാഹനാപകടം; മൂന്ന് മരണം, നിരവധി പേർക്ക് പരിക്ക്

തൃശൂരിലുണ്ടായ അപകടത്തിൽ നാലു വയസ്സുകാരിയും കണ്ണൂരിൽ കാറും ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 2 പേരും...

Read More >>
Top Stories