---
title: "#keralaschoolkalolsavam2025 | ശിഷ്യയുടെ നേട്ടത്തിൽ പാർവ്വതിപുരം പത്മനാഭ അയ്യർക്ക് ഏറെ അഭിമാനിക്കാം   "
english_title: "#Parvathipuram #Padmanabha #Iyer #very #proud #his #disciple #achievement"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/261879/parvathipuram-padmanabha-iyer-very-proud-his-disciple-achievement"
published_at: "2025-01-08T10:25:00+05:30"
category: "Kerala School Kalolsavam 2025"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677e05656b59e_kalo0lsavam.jpg"
keywords: []
---

# #keralaschoolkalolsavam2025 | ശിഷ്യയുടെ നേട്ടത്തിൽ പാർവ്വതിപുരം പത്മനാഭ അയ്യർക്ക് ഏറെ അഭിമാനിക്കാം   

> **Lead Summary:** തിരുവനന്തപുരം: വയലിൻ വിദ്വാൻ ബാലഭാസ്ക്കർ ഉൾപ്പെടെ വിഷ്ണു വിജയ്, സൂരജ് സന്തോഷ് .... പത്മനാഭൻ അയ്യർക്ക് ശിഷ്യരുടെ നീണ്ട നിര.

## Article Content

തിരുവനന്തപുരം: വയലിൻ വിദ്വാൻ ബാലഭാസ്ക്കർ ഉൾപ്പെടെ വിഷ്ണു വിജയ്, സൂരജ് സന്തോഷ് .... പത്മനാഭൻ അയ്യർക്ക് ശിഷ്യരുടെ നീണ്ട നിര.

തൈക്കാട് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും സംഗീത അധ്യാപകനായി വിരമിച്ച പത്മനാഭ അയ്യർ 30 വർഷത്തോളമായി ശാസ്ത്രീയ സംഗീത പരിശീലന രംഗത്തുണ്ട്. 32 ഓളം എ ഗ്രേഡുകൾ നേടിക്കൊടുത്തിട്ടുണ്ട്.

ഇത്തവണ എച്ച് എസ് വിഭാഗം ശാസ്ത്രീയ സംഗീതം മത്സരത്തിലാണ് അയ്യർ പരിശീലന മികവ് തെളിയിച്ചത്. നെടുമങ്ങാട് ദർശന ഹയർസെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി കൃഷ്ണാഞ്ജലി എസ് എ ഗ്രേഡ് നേടി.

2021 - 2022 കർണാട്ടിക് വോക്കലിൽ സി സി ആർ ടി സ്കോളർഷിപ്പ് ജേതാവ് കൂടിയാണ്. 10 വർഷമായി ശാസ്ത്രീയ സംഗീതം അഭ്യസിക്കുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/261879/parvathipuram-padmanabha-iyer-very-proud-his-disciple-achievement)