---
title: "#keralaschoolkalolsavam2025 | ഭരതനാട്യത്തിൽ നവനീതിന് രണ്ടാം വട്ടവും എ ഗ്രേഡ്  "
english_title: "#Navneeth #gets #a #grade #for #second #time #Bharatanatyam #keralaschoolkalolsavam2025 "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/261884/navneeth-gets-a-grade-for-second-time-bharatanatyam-keralaschoolkalolsavam2025"
published_at: "2025-01-08T10:33:00+05:30"
category: "Kerala School Kalolsavam 2025"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677e0710c2b60_1.jpg"
keywords: []
---

# #keralaschoolkalolsavam2025 | ഭരതനാട്യത്തിൽ നവനീതിന് രണ്ടാം വട്ടവും എ ഗ്രേഡ്  

> **Lead Summary:** **തിരുവനന്തപുരം : **സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ആൺകുട്ടികളുടെ ഹൈസ്കൂൾ വിഭാഗം ഭരതനാട്യത്തിൽ രണ്ടാം വട്ടവും എ ഗ്രേഡ് സ്വന്തമാക്കിയിരിക്കുകയാണ് നവനീത് ജ്യോതിഷ്.

## Article Content

**തിരുവനന്തപുരം : **സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ആൺകുട്ടികളുടെ ഹൈസ്കൂൾ വിഭാഗം ഭരതനാട്യത്തിൽ രണ്ടാം വട്ടവും എ ഗ്രേഡ് സ്വന്തമാക്കിയിരിക്കുകയാണ് നവനീത് ജ്യോതിഷ്.

കോട്ടയം മുട്ടുച്ചിറ ഹോളിഗോസ്റ്റ് ബോയ്സ് എച്ച്. എസിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ നവനീത് ആർ.എൽ. വി

പ്രദീപ്, ആർ. എൽ.വി ശക്തി, കലാക്ഷേത്രം ചിത്ര എന്നീ ഗുരുക്കന്മാരുടെ ശിക്ഷണത്തിൽ 10 വർഷമായി ക്ലാസിക്കൽ നൃത്തം അഭ്യസിച്ചു വരികയാണ്.

ഭരതനാട്യം കൂടാതെ കുച്ചുപ്പുടി, കേരള നടനം എന്നിവയിലും നവനീത് വൈദഗ്ധ്യം നേടിയിട്ടുണ്ട്. ജ്യോതിഷ് എം. ആർ,സുമ ജ്യോതിഷ് എന്നിവരുടെ മകനാണ് നവനീത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/261884/navneeth-gets-a-grade-for-second-time-bharatanatyam-keralaschoolkalolsavam2025)