#Arrested | ട്രാൻസ്പോർട്ട് ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; മലപ്പുറം സ്വദേശി പിടിയിൽ

#Arrested | ട്രാൻസ്പോർട്ട് ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; മലപ്പുറം സ്വദേശി പിടിയിൽ
Jan 7, 2025 07:39 AM | By akhilap

കോഴിക്കോട്: (truevisionnews.com) കർണാടക ട്രാൻസ്പോർട്ട് ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം. മലപ്പുറം ഈശ്വരമംഗലം സ്വദേശി മുസ്തഫ പിടിയിൽ.

എറണാകുളത്ത് നിന്ന് കോഴിക്കോട് വഴി കർണാകയിലേക്ക് പോവുകയായിരുന്ന ബസിലാണ് അതിക്രമമുണ്ടായത്.

കോട്ടയം സ്വദേശിയായ പെൺകുട്ടിക്ക് നേരെ ഇന്ന് പുലർച്ചെ ആയിരുന്നു ഇയാളുടെ അതിക്രമം.

ബസ് കോഴിക്കോട് എത്തിയപ്പോൾ യുവതി പരാതിപ്പെടുകയായിരുന്നു.

എടപ്പാളിനും കോഴിക്കോടിനും ഇടയിൽ വച്ച് മോശം രീതിയിൽ പെരുമാറി എന്നാണ് യുവതിയുടെ പരാതി. ഇന്നലെ വൈകിട്ടാണ് ബസ് എറാണകുളത്ത് നിന്ന് പുറപ്പെട്ടത്. 19കാരിയ്ക്ക് നേരെയായിരുന്നു യുവാവിന്റെ ലൈംഗികാതിക്രമം.

എടപ്പാളിൽ നിന്നാണ് പ്രതി ബസിൽ കയറിയത്. പെൺകുട്ടിയും പ്രതിയും ഒരു സീറ്റിലായിരുന്നു ഇരുന്നത്. എടപ്പാൾ മുതൽ ഇയാൾ ശല്യം ചെയ്യുകയായിരുന്നുവെന്ന് പെൺകുട്ടി പറയുന്നു.

കോഴിക്കട്ടേക്ക് എത്താറായപ്പോൾ ഇയാൾ ലൈംഗിക ഉദ്ദേശത്തോടെ സ്പർശിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടി ബഹളം വെക്കുകയും ബസ് ജീവനക്കാരോട് ഇക്കാര്യം പറയുകയുമായിരുന്നു.

പിന്നാലെ കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനിലെത്തി പരാതിപ്പെടുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

#Sexual #assault #woman #transport #bus #Malappuram #native #arrested

Next TV

Related Stories
#ganja | കാറില്‍ കഞ്ചാവും എംഡിഎംഎയും; നാദാപുരം സ്വദേശികൾ അറസ്റ്റില്‍

Jan 8, 2025 11:59 AM

#ganja | കാറില്‍ കഞ്ചാവും എംഡിഎംഎയും; നാദാപുരം സ്വദേശികൾ അറസ്റ്റില്‍

നാദാപുരം എസ്പെ‌ഐ എം.പി.വിഷ്ണുവിന്റെ നേതൃത്വത്തിൽ തൂണേരി മുടവന്തേരിയിൽ വാഹന പരിശോധനക്കിടെയാണ് ഇരുവരും...

Read More >>
#death | കോഴിക്കോട് വടകരയിൽ വീട്ടിനകത്ത് ഗുരുതരാവസ്ഥയിൽ കണ്ട യുവാവ് മരിച്ചു

Jan 8, 2025 11:01 AM

#death | കോഴിക്കോട് വടകരയിൽ വീട്ടിനകത്ത് ഗുരുതരാവസ്ഥയിൽ കണ്ട യുവാവ് മരിച്ചു

ഇന്ന് പുലർച്ചെ 12.30 ഓടെയാണ് കിടപ്പുമുറിയിൽ ശാരീരിക അവശതകളുമായി യുവാവിനെ...

Read More >>
#accident | ബൈക്ക് നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞു; കേബിൾ ടിവി ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

Jan 8, 2025 10:26 AM

#accident | ബൈക്ക് നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞു; കേബിൾ ടിവി ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന്...

Read More >>
#accident | കണ്ണൂരും കോഴിക്കോടും ഉൾപ്പടെ ആറ് ഇടങ്ങളിൽ വാഹനാപകടം; മൂന്ന് മരണം, നിരവധി പേർക്ക് പരിക്ക്

Jan 8, 2025 10:22 AM

#accident | കണ്ണൂരും കോഴിക്കോടും ഉൾപ്പടെ ആറ് ഇടങ്ങളിൽ വാഹനാപകടം; മൂന്ന് മരണം, നിരവധി പേർക്ക് പരിക്ക്

തൃശൂരിലുണ്ടായ അപകടത്തിൽ നാലു വയസ്സുകാരിയും കണ്ണൂരിൽ കാറും ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 2 പേരും...

Read More >>
Top Stories