കുറ്റ്യാടി: (truevisionnews.com) കുറ്റ്യാടി അടുക്കത്ത് പത്തു വയസ്സുള്ള പെൺകുട്ടിയെ തട്ടി കൊണ്ടുപോകാൻ ശ്രമം.അടുക്കത്ത് സ്വദേശി വിജീഷ് അറസ്റ്റിൽ.
കുട്ടിയുടെ മാതാപിതാക്കൾ സൂപ്പർമാർക്കറ്റിൽ കയറിയപ്പോൾ പ്രതി കാർ മോഷ്ടിക്കുകയായിരുന്നു. ഇതിനിടയിൽ കുട്ടി കാറിൽ ഉറങ്ങുന്നത് പ്രതി കണ്ടില്ല.
കുറച്ചു ദൂരം കുട്ടിയെയും കൊണ്ട് സഞ്ചരിച്ച് കുട്ടിയെ പാതി വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.രക്ഷിതാക്കള്‍ മറ്റൊരു കാറില്‍ പിന്തുടര്‍ന്ന് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.
തുടർന്ന് നാട്ടുകാർ ഇടപെടുകയും പ്രതിയെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
കുട്ടിയെ തട്ടി കൊണ്ട് പോയതിനും കാർ മോഷ്ടിച്ചതിനും പ്രതിക്കെതിരെ കുറ്റ്യാടി പോലീസ് കേസെടുത്തിട്ടുണ്ട്.
നാളെ കോടതിയിൽ ഹാജരാക്കും
#Attempt #kidnap #10 #year #old #girl #Kuttyyadi #Accused #arrested