#schoolbusaccident | 'ഒരിക്കൽ കൂടി അവൾ പള്ളിക്കൂടത്തിന്‍റെ പടികടന്നെത്തി, പക്ഷെ കൂട്ടിന് കളിയും ചിരിയുമില്ല; നേദ്യക്ക് നാടിന്‍റെ അന്ത്യാഞ്ജലി

#schoolbusaccident | 'ഒരിക്കൽ കൂടി അവൾ പള്ളിക്കൂടത്തിന്‍റെ പടികടന്നെത്തി, പക്ഷെ കൂട്ടിന് കളിയും ചിരിയുമില്ല; നേദ്യക്ക് നാടിന്‍റെ അന്ത്യാഞ്ജലി
Jan 2, 2025 02:26 PM | By Athira V

കണ്ണൂര്‍: ( www.truevisionnews.com ) കണ്ണൂർ വളക്കൈയ്യിൽ സ്കൂൾ ബസപകടത്തിൽ മരിച്ച നേദ്യ രാജേഷിന് നാടിന്‍റെ അന്ത്യാഞ്ജലി. കുറുമാത്തൂർ ചിൻമയ സ്കൂളിലും വീട്ടിലും പൊതു ദർശനത്തിന് വെച്ച മൃതദേഹത്തിൽ സഹപാഠികളും നാട്ടുകാരും ആദാരാഞ്ജലി അർപ്പിച്ചു.

അപകടകാരണം ബസിന്‍റെ ബ്രേക്ക് നഷ്ടപ്പെട്ടതെന്ന ഡ്രൈവറുടെ വാദം തെറ്റെന്ന് മോട്ടോർ വാഹന വകുപ്പ് കണ്ടെത്തി.

ഒരുവട്ടം കൂടി നേദ്യ ആ പള്ളിക്കൂടത്തിന്‍റെ പടികടന്നെത്തി. ഇത്തവണ കൂട്ടിന് കളിചിരികളും പാഠപുസ്തകങ്ങളും ഉണ്ടായിരുന്നില്ല. ക്ലാസ് മുറിയിൽ നിശ്ചലയായി കിടന്ന അവൾക്കു മുന്നിൽ സങ്കടക്കടലായി സഹപാഠികളും അധ്യാപകരും നാട്ടുകാരും.

ചൊർക്കള നാഗത്തെ വീട്ടിലും നിരവധി പേർ ആദരാഞ്ജലി അർപ്പിക്കാനെത്തി. തുടർന്ന് മഞ്ചാലിലെ സമുദായ സ്മശാനത്തിൽ മൃതദേഹം സംസ്കരിച്ചു. മോട്ടോർ വാഹന വകുപ്പിന്‍റെ പ്രത്യേക ടെക്നിക്കൽ സംഘം അപകടത്തിൽപ്പെട്ട ബസ് വിശദമായി പരിശോധിക്കും.

ണ്ടുദിവസത്തിനുള്ളിൽ ആർടിഒയ്ക്ക് റിപ്പോർട്ട് കൈമാറും. അപകട സമയത്ത് ബസ് ഓടിച്ചിരുന്ന ഡ്രൈവർക്കെതിരെയും പൊലീസ് മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തിട്ടുണ്ട്.

#valakkai #pay #homage #nedyarajesh #kannur #school #bus #accident

Next TV

Related Stories
#assaults | അമ്മയെ തല്ലി മകൻ; അടിയേറ്റ് നിലത്തുവീണിട്ടും  ക്രൂരമർദനം, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

Jan 4, 2025 11:07 PM

#assaults | അമ്മയെ തല്ലി മകൻ; അടിയേറ്റ് നിലത്തുവീണിട്ടും ക്രൂരമർദനം, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

പരിസരവാസി മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി...

Read More >>
#Stabbbed | കത്തിക്കുത്ത്; തൃശ്ശൂരിൽ യുവാവിന് കുത്തേറ്റു,കുടുംബ വഴക്കിനെ തുടർന്നെന്ന് പൊലീസ്

Jan 4, 2025 10:56 PM

#Stabbbed | കത്തിക്കുത്ത്; തൃശ്ശൂരിൽ യുവാവിന് കുത്തേറ്റു,കുടുംബ വഴക്കിനെ തുടർന്നെന്ന് പൊലീസ്

കുടുംബ വഴക്കാണ് കത്തിക്കുത്തിൽ അവസാനിച്ചതെന്നാണ് പ്രാഥമിക...

Read More >>
#fireforce | നാദാപുരം വളയത്ത് കിണറ്റിൽ അകപ്പെട്ട പശുവിന് രക്ഷകരായി അഗ്നിരക്ഷാസേന

Jan 4, 2025 10:32 PM

#fireforce | നാദാപുരം വളയത്ത് കിണറ്റിൽ അകപ്പെട്ട പശുവിന് രക്ഷകരായി അഗ്നിരക്ഷാസേന

ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർമാരായ ഷമേജകുമാർ, സുജാത് കെ എസ് എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു...

Read More >>
#complaint | അച്ഛനും മകനും തമ്മിൽ അടി, പിടിച്ചുമാറ്റാൻ ശ്രമിച്ച് പിന്മാറിയ യുവാവിന് പൊലീസിൻ്റെ മർദ്ദനം; പരാതി

Jan 4, 2025 10:01 PM

#complaint | അച്ഛനും മകനും തമ്മിൽ അടി, പിടിച്ചുമാറ്റാൻ ശ്രമിച്ച് പിന്മാറിയ യുവാവിന് പൊലീസിൻ്റെ മർദ്ദനം; പരാതി

ഡിസംബർ 31 ന് രാത്രിയാണ് സംഭവം. വീടിന് അടുത്ത് താമസിക്കുന്ന സുഹൃത്തായ അഖിലിന്റെ വീട്ടിൽ ഭക്ഷണം കഴിക്കാനായി പോയതായിരുന്നു...

Read More >>
#accident | ബൈക്കിൽ കെഎസ്ആർടിസി ബസ് ഇടിച്ച് അപകടം; കോളേജ് അധ്യാപകന് ദാരുണാന്ത്യം

Jan 4, 2025 09:52 PM

#accident | ബൈക്കിൽ കെഎസ്ആർടിസി ബസ് ഇടിച്ച് അപകടം; കോളേജ് അധ്യാപകന് ദാരുണാന്ത്യം

മൃതദേഹം അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രി മോർച്ചറിയിൽ...

Read More >>
#founddeath | യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Jan 4, 2025 09:46 PM

#founddeath | യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

ആത്മഹത്യ ചെയ്തെന്നാണ് നിഗമനം. ഈ സമയത്ത് വീട്ടിൽ ആരും...

Read More >>
Top Stories