കോഴിക്കോട്: കോഴിക്കോട് കാപ്പാട് ബ്ലൂഫ്ളാഗ് ബീച്ചിന് സമീപത്തായി ബീച്ചിൽ വൻതീപിടിത്തം. ഇന്ന് വൈകുന്നേരം അഞ്ചരയോടെയാണ് തീപിടിച്ചത്. പിന്നീട് തീ നിയന്ത്രണാതീതമായി വ്യാപിക്കുകയായിരുന്നു.
ബീച്ചിൽ നിന്നുള്ള പച്ചില മാലിന്യങ്ങൾ ഉൾപ്പെടെ കൂട്ടിയിട്ടിടത്താണ് തീപിടിത്തമുണ്ടായത്. ഇവിടെ ഉണങ്ങിനിൽക്കുന്ന കുറ്റിക്കാടുകൾ തീ വ്യാപിക്കാനിടയാക്കി.
കൊയിലാണ്ടി, വെള്ളിമാടുകുന്ന്, കോഴിക്കോട് ബീച്ച് എന്നിവിടങ്ങളിൽ നിന്നായി ഫയർഫോഴ്സ് എത്തിയാണ് തീയണയ്ക്കുന്നത്.
തീ നിയന്ത്രണ വിധേയമായിട്ടുണ്ടെന്നാണ് വിവരം. വെള്ളമുപയോഗിച്ച് അണച്ച സ്ഥലങ്ങളിൽ വീണ്ടും പുകഞ്ഞ് തീപിടിക്കുന്നത് പ്രയാസം സൃഷ്‌ടിക്കുന്നുണ്ട്. ഇത് ഒഴിവാക്കായി ഹിറ്റാച്ചി ഉപയോഗിച്ച് മണൽ നീക്കിമാറ്റുകയാണ്.
#Kozhikode #Kappad #Beach #huge #fire #Efforts #put #out #fire #progress