കണ്ണൂര്‍ : (truevisionnews.com) ശ്രീകണ്ഠപുരം വളക്കൈയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് ഒരു വിദ്യാര്‍ഥിനിയുടെ മരണത്തിനിടയാക്കിയ അപകടത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യം പുറത്ത്.
ഇടറോഡില്‍നിന്ന് ഇറക്കമിറങ്ങി സംസ്ഥാന പാതയിലേക്ക് പ്രവേശിക്കുന്നതിനിടെ ബസ് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. അപകടത്തിൽപ്പെട്ട് ബസ് രണ്ടുതവണ മലക്കംമറിഞ്ഞു.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി നേദ്യ എസ്. രാജേഷ് (11) ആണ് മരിച്ചത്. പരിക്കേറ്റ നിരവധി കുട്ടികള്‍ ചികിത്സയിലാണ്.
കുറുമാത്തൂര്‍ ചിന്‍മയ വിദ്യാലയത്തിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. ബുധനാഴ്ച വൈകീട്ട് നാല് മണിയോടെ സ്‌കൂള്‍വിട്ട് മടങ്ങുന്നതിനിടെയാണ് അപകടം.
നാട്ടുകാര്‍ ഉടനടി അപകടസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയും കുട്ടികളെ തളിപ്പറമ്പിലെ ആശുപത്രിയിലേക്കെത്തിക്കുകയും ചെയ്തു. 15-ഓളം വിദ്യാര്‍ഥികളാണ് ബസിലുണ്ടായിരുന്നത്.
#descent #bus #overturned #lost #control #accident #Kannur #comes #with #school #students