#schoolbusaccident | കണ്ണൂരിലെ സ്‌കൂള്‍ ബസ് മറിഞ്ഞ് അപകടം; പരിക്കേറ്റ ഒരു വിദ്യാര്‍ത്ഥി മരിച്ചു

#schoolbusaccident | കണ്ണൂരിലെ സ്‌കൂള്‍ ബസ് മറിഞ്ഞ് അപകടം; പരിക്കേറ്റ ഒരു വിദ്യാര്‍ത്ഥി മരിച്ചു
Jan 1, 2025 05:37 PM | By Athira V

കണ്ണൂർ: ( www.truevisionnews.com ) കണ്ണൂര്‍ വളക്കൈയിൽ സ്കൂള്‍ ബസ് ഇറക്കത്തിൽ നിയന്ത്രണം വിട്ട് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിനി മരിച്ചു.

കണ്ണൂര്‍ തളിപ്പറമ്പിന് സമീപമുള്ള കുറുമാത്തൂര്‍ പഞ്ചായത്തിലെ ചിന്മയ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയും ചൊറുക്കള സ്വദേശിനിയുമായ നേദ്യ എസ് രാജേഷ് ആണ് മരിച്ചത്.

ബസിലുണ്ടായിരുന്ന 18 കുട്ടികള്‍ക്ക് പരിക്കേറ്റു. ഇട റോഡിലെ ഇറക്കത്തിൽ നിന്ന് നിയന്ത്രണം വിട്ട ബസ് മതിലിലേക്ക് ഇടിച്ചുകയറി പലതവണ മലക്കം മറിഞ്ഞശേഷം ശ്രീകണ്ഠാപുരം-തളിപ്പറമ്പ് പ്രധാന റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു.

അപകടത്തിൽ ബസിൽ നിന്ന് പെണ്‍കുട്ടി തെറിച്ചുപോവുകയായിരുന്നു. തുടര്‍ന്ന് ബസിനടയിൽപ്പെട്ടു. ബസ് ഉയര്‍ത്തിയശേഷം കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പരിക്കേറ്റ 18 കുട്ടികളെ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലും തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുട്ടിയുടെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ബസ് ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

കണ്ണൂര്‍ വളക്കൈയിൽ ഇന്ന് വൈകിട്ട് നാലരയോടെയാണ് അപകടമുണ്ടായത്. കണ്ണൂര്‍ വളക്കൈ പാലത്തിന് സമീപത്ത് വെച്ചാണ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞത്.

സ്കൂള്‍ വിട്ടശേഷം കുട്ടികളുമായി പോകുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. അപകടം നടന്ന ഉടനെ നാട്ടുകാര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടത്തിന്‍റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.

#School #bus #overturned #Kannur #injured #student #died

Next TV

Related Stories
#umathomas | ശ്വാസകോശത്തിനേറ്റ ക്ഷതം പരിഹരിക്കാൻ ആന്‍റി ബയോട്ടിക് ചികിത്സ; ഉമ തോമസിനെ വെന്‍റിലേറ്ററിൽ നിന്നും മാറ്റും

Jan 4, 2025 01:06 PM

#umathomas | ശ്വാസകോശത്തിനേറ്റ ക്ഷതം പരിഹരിക്കാൻ ആന്‍റി ബയോട്ടിക് ചികിത്സ; ഉമ തോമസിനെ വെന്‍റിലേറ്ററിൽ നിന്നും മാറ്റും

അടുത്തദിവസം തന്നെ വെന്‍റിലേറ്റർ സഹായം പൂർണമായി നീക്കാൻ കഴിയുമെന്നാണ് ഡോക്ടർമാരുടെ പ്രതീക്ഷ....

Read More >>
#naveenbabusuicide | കണ്ണൂർ എഡിഎമ്മിന്റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഭാര്യയുടെ ഹർജിയിൽ ഹൈക്കോടതി വിധി തിങ്കളാഴ്ച

Jan 4, 2025 12:21 PM

#naveenbabusuicide | കണ്ണൂർ എഡിഎമ്മിന്റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഭാര്യയുടെ ഹർജിയിൽ ഹൈക്കോടതി വിധി തിങ്കളാഴ്ച

നവീൻ ബാബുവിന്‍റേത് കൊലപാതകമാണോയെന്ന് സംശയമുണ്ടെന്നും സിപിഎം നേതാവ് പ്രതിയായ കേസിൽ സംസ്ഥാന പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്നുമായിരുന്നു...

Read More >>
#rijithmurdercase | കണ്ണൂര്‍ റിജിത്ത് വധക്കേസ് ; ഒന്‍പത് പ്രതികള്‍  കുറ്റക്കാര്‍

Jan 4, 2025 12:11 PM

#rijithmurdercase | കണ്ണൂര്‍ റിജിത്ത് വധക്കേസ് ; ഒന്‍പത് പ്രതികള്‍ കുറ്റക്കാര്‍

ബിജെപി -ആർഎസ്എസ് പ്രവർത്തകരായ ഒൻപത് പേരാണ് കേസിൽ പ്രതികൾ...

Read More >>
#childdeath | തെങ്ങ് കടപുഴകി ദേഹത്ത് വീണ് അഞ്ച് വയസുകാരന് ദാരുണാന്ത്യം

Jan 4, 2025 12:08 PM

#childdeath | തെങ്ങ് കടപുഴകി ദേഹത്ത് വീണ് അഞ്ച് വയസുകാരന് ദാരുണാന്ത്യം

കുട്ടിയെ ഉടൻ തന്നെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും...

Read More >>
#accident | ബസിൽ നിന്ന് ഇറങ്ങുന്നതിനിടെ വീണു; കാലിലൂടെ ബസ് കയറി ചികിത്സയിലായിരുന്ന വയോധിക മരിച്ചു

Jan 4, 2025 11:59 AM

#accident | ബസിൽ നിന്ന് ഇറങ്ങുന്നതിനിടെ വീണു; കാലിലൂടെ ബസ് കയറി ചികിത്സയിലായിരുന്ന വയോധിക മരിച്ചു

വടക്കാഞ്ചേരി ഒന്നാം കല്ല് ബസ്റ്റോപ്പിൽ വെച്ചായിരുന്നു...

Read More >>
#mosquitofound |  പാര്‍സല്‍ വാങ്ങിയ ബിരിയാണിയില്‍ ചത്ത പാറ്റയെ കണ്ടെത്തി

Jan 4, 2025 11:55 AM

#mosquitofound | പാര്‍സല്‍ വാങ്ങിയ ബിരിയാണിയില്‍ ചത്ത പാറ്റയെ കണ്ടെത്തി

ഭക്ഷ്യ സുരക്ഷ വിഭാഗം ഹോട്ടല്‍ താത്കാലികമായി അടപ്പിച്ചു....

Read More >>
Top Stories