#mdma | എം.ഡി.എം.എ.യും കഞ്ചാവുമായി രണ്ട് നഴ്‌സിം​ഗ് വിദ്യാർത്ഥികൾ പിടിയിൽ

#mdma |  എം.ഡി.എം.എ.യും കഞ്ചാവുമായി രണ്ട് നഴ്‌സിം​ഗ് വിദ്യാർത്ഥികൾ  പിടിയിൽ
Dec 31, 2024 07:34 PM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com)  മാരക മയക്കുമരുന്നായ എം.ഡി.എം.എ.യും കഞ്ചാവുമായി രണ്ട് നഴ്‌സിം​ഗ് വിദ്യാർഥികൾ പൊലീസിന്റെ പിടിയിലായി.

ഇവരിൽ നിന്ന് ബാഗിൽ സൂക്ഷിച്ച 4.72 ഗ്രാം എം.ഡി.എം.എയും 7.24 ഗ്രാം കഞ്ചാവും പൊലീസ് പിടികൂടി. ബെംഗളൂരുവിലെ നഴ്‌സിം​ഗ് കോളേജ് വിദ്യാർഥികളായ മൈനാഗപ്പള്ളി ശിവശൈലത്തിൽ അശ്വിൻ (21), സുഹൃത്ത്‌ മലപ്പുറം നിലമ്പൂർ വിളയിൽ വീട്ടിൽ അർജുൻ (22) എന്നിവരാണ് ശാസ്താംകോട്ട പൊലീസിന്റെ പിടിയിലായത്. ഡിവൈ.എസ്.പി.ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

ഞായറാഴ്ച വൈകിട്ട് 6 മണിയോടെ ഇരുവരും മൈനാഗപ്പള്ളിയിൽ ബസ് ഇറങ്ങി അശ്വിന്റെ വീട്ടിലേയ്ക്ക് നടക്കുന്നതിനിടെ തന്ത്രപരമായി ഇവരെ പൊലീസ് സംഘം പിടികൂടുകയായിരുന്നു.

തുടർന്ന് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ഇവരുടെ പക്കൽ നിന്ന് ബെം​ഗളൂരുവിൽ ഇവർ താമസിച്ച ലോഡ്ജിൻ്റെ വിവരങ്ങളും യാത്ര വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. നാട്ടിൽ വിൽപ്പനയ്ക്കായി എത്തിച്ചതാണ് എം.ഡി.എം.എ.യെന്ന് പൊലീസ് അറിയിച്ചു.

#Two #nursing #students #arrested #MDMA #ganja

Next TV

Related Stories
#lottery  | 70 ലക്ഷം ആര്‍ക്ക് ? നിർമൽ  ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Jan 3, 2025 05:01 PM

#lottery | 70 ലക്ഷം ആര്‍ക്ക് ? നിർമൽ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം...

Read More >>
#weather | മുന്നറിയിപ്പ്; അറബിക്കടലിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം

Jan 3, 2025 04:49 PM

#weather | മുന്നറിയിപ്പ്; അറബിക്കടലിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം

കന്യാകുമാരി പ്രദേശം, മാലദ്വീപ് പ്രദേശം, തെക്കു കിഴക്കൻ അറബിക്കടലിന്റെ തെക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ ഈ മാസം 5ന് മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ...

Read More >>
#MVGovindan | ‘പെരിയ വധക്കേസിൽ പാർട്ടി ഗൂഢാലോചന നടത്തിയിട്ടില്ല, സിബിഐയെ ചെറുക്കും; ഈ വിധി അവസാന വാക്കല്ല’

Jan 3, 2025 04:45 PM

#MVGovindan | ‘പെരിയ വധക്കേസിൽ പാർട്ടി ഗൂഢാലോചന നടത്തിയിട്ടില്ല, സിബിഐയെ ചെറുക്കും; ഈ വിധി അവസാന വാക്കല്ല’

രാഷ്ട്രീയ ഉദ്ദേശ്യം വച്ച് പാർട്ടിക്കാരെയും നേതാക്കളെയും സിബിഐ കേസിൽ ഉൾപ്പെടുത്തി. എന്നാൽ വധക്കേസിൽ ഭാഗമാക്കാൻ കഴിഞ്ഞില്ല. അതിനു വേറെ ചില...

Read More >>
#fire | കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ തെക്കേ നടയിലെ വീട്ടില്‍ വന്‍ തീപിടിത്തം

Jan 3, 2025 04:41 PM

#fire | കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ തെക്കേ നടയിലെ വീട്ടില്‍ വന്‍ തീപിടിത്തം

രാവിലെ പ്രഭ സൗണ്ട് ആന്റ് ഇലക്ട്രിക്കല്‍സ് ഉടമ അമ്പാടി ജയന്റെ വീട്ടിലാണ് തീപിടുത്തം...

Read More >>
#stabbed | ഭാര്യയുമായുള്ള ബന്ധത്തെച്ചൊല്ലി തർക്കം; ബസ് സ്റ്റാൻഡിൽ കത്തിക്കുത്ത്, ഒരാൾക്ക് പരിക്ക്

Jan 3, 2025 04:36 PM

#stabbed | ഭാര്യയുമായുള്ള ബന്ധത്തെച്ചൊല്ലി തർക്കം; ബസ് സ്റ്റാൻഡിൽ കത്തിക്കുത്ത്, ഒരാൾക്ക് പരിക്ക്

സംഭവവുമായി ബന്ധപ്പെട്ട് ചെങ്കര സ്വദേശിയും തമിഴ്നാട് കമ്പത്ത് താമസക്കാരനുമായ മഹേശ്വരനെ പൊലീസ് അറസ്റ്റ്...

Read More >>
Top Stories

Entertainment News