#arrest | കുണ്ടറ ഇരട്ടക്കൊലക്കസ്; അമ്മയെയും മുത്തച്ഛനെയും കൊലപ്പെടുത്തിയ അഖിൽ ശ്രീന​ഗറിൽ നിന്നും പിടിയിൽ

#arrest | കുണ്ടറ ഇരട്ടക്കൊലക്കസ്; അമ്മയെയും മുത്തച്ഛനെയും കൊലപ്പെടുത്തിയ അഖിൽ ശ്രീന​ഗറിൽ നിന്നും പിടിയിൽ
Dec 30, 2024 07:12 PM | By Susmitha Surendran

കൊല്ലം: (truevisionnews.com)  കൊല്ലം കുണ്ടറ ഇരട്ടക്കൊലക്കേസ് പ്രതി പിടിയിൽ. അമ്മയെയും മുത്തച്ഛനെയും കൊലപ്പെടുത്തിയ കേസിലെ പ്രതി പടപ്പക്കര സ്വദേശി അഖിലാണ് ശ്രീന​ഗറിൽ നിന്ന് പിടിയിലായിരിക്കുന്നത്.

കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ നാല് മാസത്തെ അന്വേഷണത്തിനൊടുവിലാണ് കുണ്ടറ സി ഐ വി. അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. 

ശ്രീനഗറിലെ ഒരു വീട്ടില്‍ ജോലിക്കാരനായി ഒളിവില്‍ കഴിയുകയായിരുന്നു അഖിൽ. കേസിന്‍റെ അന്വേഷണത്തിൽ പല തരത്തിലുള്ള പ്രതിസന്ധികളാണ് പൊലീസിന് നേരിടേണ്ടി വന്നിരുന്നത്.

കാരണം സ്ഥിരമായി മൊബൈൽ ഫോണ്‍ ഉപയോഗിക്കുന്ന ആളായിരുന്നില്ല പ്രതി. ആകെയുണ്ടായിരുന്ന ഫോണും സിം കാര്‍ഡും നശിപ്പിച്ചിരുന്നു. സുഹൃത്തുക്കളെ ബന്ധപ്പെടുന്നതും സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതും ഒഴിവാക്കിയിരുന്നു.

പ്രതിയിലേക്കെത്താനുള്ള വഴികള്‍ വളരെ കുറവായിരുന്നു. എന്നാല്‍ കേരളത്തിലുടനീളം കുണ്ടറ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. പല സംസ്ഥാനങ്ങളിലും പ്രതിയെക്കുറിച്ചുള്ള വിവരങ്ങളും പൊലീസ് കൈമാറിയിരുന്നു.

അങ്ങനെയാണ് ശ്രീനഗറില്‍ നിന്നും പ്രതിയെക്കുറിച്ചുളള വിവരം കുണ്ടറ പൊലീസിന് ലഭിക്കുന്നത്. കുണ്ടറ സിഐ അനില്‍കുമാറിന്‍റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം ശ്രീനഗറിലേക്ക് പുറപ്പെടുകയായിരുന്നു.

ഇവിടെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടുന്നത്. പ്രതിയെക്കുറിച്ചുള്ള നിര്‍ണായകവിവരം നല്‍കിയത് ശ്രീനഗറില്‍ തന്നെയുള്ള മലയാളിയായിരുന്നു. ക്രിമിനല്‍ പശ്ചാത്തലത്തിലുള്ള ഒരാളാണ് തങ്ങളുടെ വീട്ടില്‍ ജോലിക്ക് നില്‍ക്കുന്നതെന്ന കാര്യം വീട്ടുകാര്‍ക്ക് അറിയില്ലായിരുന്നു.

#Kollam #Kundara #double #murder #case #accused #arrested.

Next TV

Related Stories
#Theft | പച്ചക്കറി കടയിൽ മോഷണം; പണവും സിഗരറ്റ് പാക്കറ്റുകളുമെടുത്ത് മടങ്ങി; പൂട്ട് തകർത്ത് നിലയിൽ

Jan 2, 2025 05:07 PM

#Theft | പച്ചക്കറി കടയിൽ മോഷണം; പണവും സിഗരറ്റ് പാക്കറ്റുകളുമെടുത്ത് മടങ്ങി; പൂട്ട് തകർത്ത് നിലയിൽ

രാവിലെ കട തുറക്കാൻ കട ഉടമ എത്തിയപ്പോഴാണ് മോഷണം നടന്നതായി മനസിലായത്....

Read More >>
#murdecase | മധ്യവയസ്കനെ കൊന്ന് കെട്ടിടത്തിനുള്ളിൽ കുഴിച്ചുമൂടിയ സംഭവം; മക്കളെ  വെറുതെ വിട്ട് കോടതി

Jan 2, 2025 04:44 PM

#murdecase | മധ്യവയസ്കനെ കൊന്ന് കെട്ടിടത്തിനുള്ളിൽ കുഴിച്ചുമൂടിയ സംഭവം; മക്കളെ വെറുതെ വിട്ട് കോടതി

വില്ലേജ് ഓഫിസ് പരിസരത്തു നിർമാണം നടക്കുന്ന വീടിനകത്തു കുഴിച്ചിട്ട നിലയിലാണ് മൃതദേഹം...

Read More >>
#Kalooraccident | ഉമ തോമസ് വീണ് പരിക്കേറ്റ സംഭവം; കലൂരിലെ നൃത്ത പരിപാടിയുടെ സംഘാടകൻ കീഴടങ്ങി

Jan 2, 2025 04:30 PM

#Kalooraccident | ഉമ തോമസ് വീണ് പരിക്കേറ്റ സംഭവം; കലൂരിലെ നൃത്ത പരിപാടിയുടെ സംഘാടകൻ കീഴടങ്ങി

എത്തിയില്ലെങ്കില്‍ അറസ്റ്റ് ചെയ്യാനായിരുന്നു പൊലീസ് നീക്കം....

Read More >>
#injury | കൊച്ചിയിൽ ഫ്ലവര്‍ ഷോ കാണാനെത്തിയ യുവതി തെന്നിവീണു; ഗുരുതര പരിക്ക്

Jan 2, 2025 04:26 PM

#injury | കൊച്ചിയിൽ ഫ്ലവര്‍ ഷോ കാണാനെത്തിയ യുവതി തെന്നിവീണു; ഗുരുതര പരിക്ക്

എറണാകുളം അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റിയും ജി.സി.ഡി.എയും ആയിരുന്നു ഫ്ലവർ ഷോയുടെ...

Read More >>
#death | തെങ്ങ് മുറിക്കുന്നതിനിടെ കട്ടർ കഴുത്തിൽ തട്ടി; യുവാവിന് ദാരുണാന്ത്യം

Jan 2, 2025 04:00 PM

#death | തെങ്ങ് മുറിക്കുന്നതിനിടെ കട്ടർ കഴുത്തിൽ തട്ടി; യുവാവിന് ദാരുണാന്ത്യം

ഗുരുതരമായി പരിക്കേറ്റ നിയാസ് തെങ്ങിനു മുകളില്‍ നിന്ന് താഴെ വീണു. ഉടനടി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍...

Read More >>
#accident | ശബരിമല തീർത്ഥാടകർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്

Jan 2, 2025 03:12 PM

#accident | ശബരിമല തീർത്ഥാടകർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്

അതുകൊണ്ട് തന്നെ അപകടമുണ്ടായ ഉടൻ തന്നെ പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. പൊലീസ് വാഹനത്തിൽ തന്നെ പരിക്കേറ്റവരെ...

Read More >>
Top Stories