തിരുവനന്തപുരം : (truevisionnews.com) ആര്യനാട് ബിവറേജസ് കോർപറേഷനിൽ കവർച്ച. ഇന്നു പുലർച്ചെ നാലു മണിയോടെയാണ് നാലംഗ സംഘം ആര്യനാട് ബിവറേജസ് ഷട്ടറിൻ്റെ പൂട്ടു തകർത്ത് കവർച്ച നടത്തിയത്.
സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് മോഷണത്തിനു പിന്നിൽ നാലു പേരാണെന്ന കാര്യം പൊലീസ് സ്ഥിരീകരിച്ചത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുന്നതിനായി ഡോഗ് സ്ക്വാഡിനെയും പ്രദേശത്ത് എത്തിച്ചിട്ടുണ്ട്.
കൗണ്ടറിൽ ഉണ്ടായിരുന്ന മുപ്പതിനായിരത്തോളം രൂപയും റാക്കുകളിൽ ഉണ്ടായിരുന്ന മദ്യക്കുപ്പികളും മോഷണ സംഘം കവർന്നു. പൊലീസും ബിവറേജസ് ഉദ്യോഗസ്ഥരും പ്രദേശത്ത് എത്തി കൂടുതൽ പരിശോധന നടത്തി.
#Robbery #Aryanadu #Beverages #Corporation.