കണ്ണൂർ: ( www.truevisionnews.com ) യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് കണ്ണൂർ വിമാനത്താവളത്തിൽ വിമാനം എമർജൻസി ലാൻഡിങ് നടത്തി.
കൊളംബോയിൽ നിന്ന് ദമാമിലേക്ക് പോവുകയായിരുന്ന ശ്രീലങ്കൻ എയർലൈൻസ് ആണ് അടിയന്തിരമായി ഇറക്കിയത്. യാത്രക്കാരിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാത്രി 8.20 ഓടെയാണ് സംഭവം. വിമാനം പുറപ്പെട്ടതോടെ യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.
ഉടൻ തന്നെ നിർദേശം ലഭിച്ചതിനെ തുടർന്ന് വിമാനം എമർജൻസി ലാൻ്റിംഗിന് ശ്രമിക്കുകയായിരുന്നു.
വിമാനം ലാൻ്റ് ചെയ്തതിന് ശേഷം യാത്രക്കാരിയെ ആശുപത്രിയിലേക്ക് മാറ്റി.
#passenger #unwell #SrilankanAirlines #emergencylanding #Kannur #passenger#hospital