കോഴിക്കോട് : ( www.truevisionnews.com ) കോഴിക്കോട് കൊയിലാണ്ടിയിൽ വയോധികനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് മൃതദേഹം കണ്ടത്.
കൊയിലാണ്ടി മുത്താമ്പി വൈദ്യരങ്ങാടി ടൗണിൽ ഒരു കടയുടെ സമീപത്തായുള്ള പറമ്പിലെ കിണറ്റിലായിരുന്നു മൃതദേഹം.
നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടി പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി.
പൊലീസ് സാന്നിധ്യത്തിൽ ഫയർഫോഴ്‌സ് മൃതദേഹം പുറത്തെടുത്തു. മരിച്ചയാൾ മുത്താമ്പി സ്വദേശി യാണെന്നാണ് പ്രാഥമിക വിവരം. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
#old #man #died #well #Kozhikode