കൊച്ചി: (truevisionnews.com) ടൗൺ ഹാളിനുസമീപം സ്പായുടെ മറവിൽ നടത്തിയത് കൊച്ചിയിലെ ഏറ്റവും വലിയ അനാശാസ്യ പ്രവർത്തന കേന്ദ്രമെന്ന് പൊലീസ്.
കോട്ടയം എരുമേലി സ്വദേശി പ്രവീൺ എന്നയാളുടെ നേതൃത്വത്തിലാണ് ‘മോക്ഷ സ്പാ’ എന്ന പേരിൽ കേന്ദ്രം പ്രവർത്തിച്ചിരുന്നത്. ഇയാളടക്കം 4 പുരുഷൻമാരെയും എട്ട് യുവതികളെയുമാണ് പൊലീസ് പിടികൂടിയത്.
പിടിയിലായവർ സ്പാ ജീവനക്കാരും ഇടപാടുകാരുമാണെന്ന് പൊലീസ് പറഞ്ഞു. നടത്തിപ്പുകാരന്‍ പ്രവീണിന്റെ അക്കൗണ്ടിലേക്ക് ഈ വർഷം മാത്രം ഇടപാടുകാരിൽ നിന്ന് 1.68 കോടി രൂപ എത്തിയതായും പൊലീസ് പറഞ്ഞു.
മൂന്ന് മാസങ്ങൾ നീണ്ട നിരീക്ഷണത്തിനൊടുവിലാണ് പ്രതികളെ പൊലീസ് പിടികൂടിയത്. വിവിധ സംസ്ഥാനങ്ങളിൽനിന്ന് സ്ത്രീകളെ എത്തിച്ചാണ് ഇവിടെ ഇടപാടുകൾ നടത്തുന്നത്.
#Kochi's #Biggest #Unethical #Gang #Caught #Operator #Gets #Rs1.68 #Crore