കണ്ണൂർ: (truevisionnews.com) രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട്ടില്‍നിന്ന് വിജയിച്ചത് മുസ്ലീം വര്‍ഗീയ ചേരിയുടെ പിന്തുണയോടെയാണെന്ന സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവനെ ന്യായീകരിച്ച് കേന്ദ്ര കമ്മറ്റി അംഗം പി.കെ ശ്രീമതി.
വിജയരാഘവന്‍ വയനാട്ടിലെ കോൺഗ്രസിന്‍റെ ലോക്സഭ തെരഞ്ഞെടുപ്പ് വിജയത്തെക്കുറിച്ച് പറഞ്ഞതിൽ തെറ്റില്ലെന്നും പറഞ്ഞത് പാർട്ടി നയമാണെന്നും പി.കെ. ശ്രീമതി മാധ്യമങ്ങളോട് പ്രതികരിച്ചു.
ഹിന്ദു മുസ്ലിം വർഗീയവാദികൾക്കെതിരായ നിലപാടാണ് സിപിഎം സ്വീകരിച്ചിട്ടുള്ളത്. വിജയരാഘവൻ പാർട്ടി നയം അനുസരിച്ചുള്ള കാര്യങ്ങളാണ് പ്രസംഗത്തിൽ പറഞ്ഞത്, തെറ്റായി ഒന്നും പറഞ്ഞിട്ടില്ല.
കേരളത്തിൽ വർഗീയവാദികൾ തല ഉയർത്താൻ ശ്രമിക്കുന്നുണ്ട്. അത് അനുവദിക്കില്ല. കേരളത്തിലെ പ്രധാനപ്പെട്ട സാമുദായിക നേതാവ് വെള്ളാപ്പള്ളി നടേശൻ കോൺഗ്രസിനെ കുറിച്ച് പറയുന്നത് ശ്രദ്ധിക്കണം. വർഗീയവാദികളുമായി കൂട്ടു കെട്ട് ഉണ്ടാക്കിയാണ് കോൺഗ്രസ് മത്സരിക്കുന്നതെന്നും പികെ ശ്രീമതി കുറ്റപ്പെടുത്തി.
#Communalists #are #trying #raise #heads #Kerala #pksreemathy