#thondimutalcase | തൊണ്ടി മുതൽ കേസ്; കോടതി ഇന്ന് വീണ്ടും പരി​ഗണിക്കും, വിചാരണ തീയതി ഇന്ന് തീരുമാനിച്ചേക്കും

#thondimutalcase  | തൊണ്ടി മുതൽ കേസ്; കോടതി ഇന്ന് വീണ്ടും പരി​ഗണിക്കും, വിചാരണ തീയതി ഇന്ന് തീരുമാനിച്ചേക്കും
Dec 23, 2024 07:41 AM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com)  മുൻമന്ത്രി ആന്റണി രാജുവിനെതിരായ തൊണ്ടിമുതൽ കേസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നെടുമങ്ങാട് ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നാണ് കേസ് പരിഗണിക്കുന്നത്.

കഴിഞ്ഞ ദിവസം എം എൽ എ, എം പി എന്നിവർക്കുള്ള കോടതിയിലേയ്ക്ക് കേസ് മാറ്റണമെന്ന് ആന്റണി രാജുവിന്റെ അഭിഭാഷകൻ അവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ഉന്നയിച്ചുള്ള ഹർജി ഇന്ന് കോടതിയിൽ സമർപ്പിക്കും.

അതേസമയം 34 വർഷം പഴക്കമുള്ള കേസിന്റെ വിചാരണ തീയതി ഇന്ന് തീരുമാനിച്ചേക്കും.1990 ഏപ്രില്‍ നാലിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ ലഹരിമരുന്ന് കേസില്‍ പിടിയിലായ ഓസ്ട്രേലിയന്‍ പൗരനായ ആന്‍ഡ്രൂ സാല്‍വദോറിനെ രക്ഷിക്കാൻ തൊണ്ടിയായ അടിവസ്ത്രത്തില്‍ കൃത്രിമം കാണിച്ചെന്നാണ് കേസ്.

ഇത് വ്യാജ തൊണ്ടിയാണെന്നുള്ള വാദം കണക്കിലെടുത്ത കോടതി വിദേശിയെ വെറുതെവിട്ടിരുന്നു. എന്നാൽ 1994-ല്‍ തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചെന്ന പരാതിയില്‍ തിരുവനന്തപുരം വഞ്ചിയൂര്‍ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

കേസിൽ കുറ്റപത്രം നൽകാൻ 12 വർഷമെടുത്തു. ഒടുവിൽ സുപ്രീം കോടതിയുടെ ഇടപെടലിനെ തുടർന്നാണ് കേസ് വീണ്ടും കോടതിയിലെത്തിയത്.

കോടതിയില്‍ സൂക്ഷിച്ചിരുന്ന അടിവസ്ത്രം ക്ലര്‍ക്കിന്റെ സഹായത്തോടെ വാങ്ങിയ ആന്റണി രാജു അത് വെട്ടിച്ചെറുതാക്കിയെന്ന് ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയതായി കുറ്റപത്രത്തിൽ പറയുന്നു.

ഗൂഢാലോചന, രേഖകളില്‍ കൃത്രിമം, വഞ്ചന, തെളിവ് നശിപ്പിക്കല്‍ എന്നിവയാണ് ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ.

#court #hear #thondimutal #case #against #antonyRaju #again #today.

Next TV

Related Stories
#pksreemathy |  'കേരളത്തിൽ വർഗീയവാദികൾ തല ഉയർത്താൻ ശ്രമിക്കുന്നുണ്ട്,  വിജയരാഘവൻ തെറ്റായി ഒന്നും പറഞ്ഞിട്ടില്ല - പി.കെ ശ്രീമതി

Dec 23, 2024 11:55 AM

#pksreemathy | 'കേരളത്തിൽ വർഗീയവാദികൾ തല ഉയർത്താൻ ശ്രമിക്കുന്നുണ്ട്, വിജയരാഘവൻ തെറ്റായി ഒന്നും പറഞ്ഞിട്ടില്ല - പി.കെ ശ്രീമതി

വിജയരാഘവന്‍ വയനാട്ടിലെ കോൺഗ്രസിന്‍റെ ലോക്സഭ തെരഞ്ഞെടുപ്പ് വിജയത്തെക്കുറിച്ച് പറഞ്ഞതിൽ തെറ്റില്ലെന്നും പറഞ്ഞത് പാർട്ടി നയമാണെന്നും പി.കെ....

Read More >>
#gandhiji | ആഘോഷങ്ങളുമില്ല, കല്യാണപ്പന്തലില്‍ നിറഞ്ഞുനിന്നത് ഗാന്ധിജി, വടകര കണ്ടത് വേറിട്ടൊരു കല്യാണം

Dec 23, 2024 11:36 AM

#gandhiji | ആഘോഷങ്ങളുമില്ല, കല്യാണപ്പന്തലില്‍ നിറഞ്ഞുനിന്നത് ഗാന്ധിജി, വടകര കണ്ടത് വേറിട്ടൊരു കല്യാണം

പന്തലില്‍ ഗാന്ധിജിയെക്കുറിച്ചും സ്വാതന്ത്ര്യസമരചരിത്രത്തെക്കുറിച്ചുമുള്ള വീഡിയോ...

Read More >>
#arrest |  കമിതാക്കളെ ഭീഷണിപ്പെടുത്തി പണം കവർന്ന കേസ്,  പ്രതികൾ പിടിയിൽ

Dec 23, 2024 11:30 AM

#arrest | കമിതാക്കളെ ഭീഷണിപ്പെടുത്തി പണം കവർന്ന കേസ്, പ്രതികൾ പിടിയിൽ

വളപ്പ്‌ ബീച്ചിലെത്തിയ എറണാകുളം സ്വദേശികളായ കമിതാക്കളെയാണ് സംഘം കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും പീഡിപ്പിക്കുമെന്ന്...

Read More >>
#arrest | ദുര്‍മന്ത്രവാദവും വ്യാജചികിത്സയും നടത്തി പണംതട്ടിയയാള്‍ പിടിയിൽ

Dec 23, 2024 11:29 AM

#arrest | ദുര്‍മന്ത്രവാദവും വ്യാജചികിത്സയും നടത്തി പണംതട്ടിയയാള്‍ പിടിയിൽ

പണം തട്ടിയതിന് ഇയാൾക്കെതിരെ നിരവധി കേസുകള്‍...

Read More >>
#arrest | ബേക്കറി ജീവനക്കാരിയായ വീട്ടമ്മയെ കടന്നുപിടിച്ചു, ഭീഷണിയും: യുവാവ് പിടിയിൽ

Dec 23, 2024 11:27 AM

#arrest | ബേക്കറി ജീവനക്കാരിയായ വീട്ടമ്മയെ കടന്നുപിടിച്ചു, ഭീഷണിയും: യുവാവ് പിടിയിൽ

ബേക്കറി ജീവനക്കാരിയായ യുവതി തനിക്കൊപ്പം താമസിക്കണം എന്ന് പറഞ്ഞായിരുന്നു അതിക്രമം...

Read More >>
#accident  |   മാഹി ബൈപ്പാസിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ ബൈക്കിടിച്ചു, യുവാവിന് ദാരുണാന്ത്യം

Dec 23, 2024 10:51 AM

#accident | മാഹി ബൈപ്പാസിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ ബൈക്കിടിച്ചു, യുവാവിന് ദാരുണാന്ത്യം

പാറാൽ പറമ്പത്ത് വെച്ച് ബ്രേക്ക് ഡൗണായി നിർത്തിയിട്ട ലോറിക്ക് പിറകിൽ ബൈക്ക് ഇടിക്കുകയായിരുന്നു...

Read More >>
Top Stories