#gandhiji | ആഘോഷങ്ങളുമില്ല, കല്യാണപ്പന്തലില്‍ നിറഞ്ഞുനിന്നത് ഗാന്ധിജി, വടകര കണ്ടത് വേറിട്ടൊരു കല്യാണം

#gandhiji | ആഘോഷങ്ങളുമില്ല, കല്യാണപ്പന്തലില്‍ നിറഞ്ഞുനിന്നത് ഗാന്ധിജി, വടകര കണ്ടത് വേറിട്ടൊരു കല്യാണം
Dec 23, 2024 11:36 AM | By Susmitha Surendran

വടകര: (truevisionnews.com) ഒരു കല്യാണവീട്ടിലെ ആഘോഷവും ആരവവും ഇല്ല, എന്നാൽ ഈ കല്യാണവീടിനെ വേറിട്ടുനിര്‍ത്തിയത് ഗാന്ധിജിയുടെ സാന്നിധ്യം.

വടകര വള്ളിക്കാട് പുതുക്കുടിത്താഴക്കുനി മുസ്തഫയുടെ മകന്‍ മുഹമ്മദ് മുഷ്താഖിന്റെ വിവാഹമാണ് ഗാന്ധിസ്മൃതിയാല്‍ നിറഞ്ഞത്.

കല്യാണവീട്ടിലേക്ക് വരവേറ്റത് ഗാന്ധി ഫോട്ടോപ്രദര്‍ശനം, പിന്നെ ഗാന്ധിജി എഴുതിയതും അദ്ദേഹത്തെക്കുറിച്ച് എഴുതിയതുമായ പുസ്തകപ്രദര്‍ശനം, പന്തലില്‍ ഗാന്ധിജിയെക്കുറിച്ചും സ്വാതന്ത്ര്യസമരചരിത്രത്തെക്കുറിച്ചുമുള്ള വീഡിയോ പ്രദര്‍ശനം.

ചോറോട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറിയായ മുസ്തഫ ഗാന്ധിജിയെ നെഞ്ചോടു ചേര്‍ക്കുന്ന വ്യക്തിയാണ്. അദ്ദേഹത്തിന്റെ ആശയമായിരുന്നു ഇത്.

കോഴിക്കോട് ഗാന്ധിഗ്രാമത്തിന്റെ സഹായത്തോടെയാണ് വിവാഹപ്പന്തലില്‍ ഗാന്ധിസ്മൃതി സംഘടിപ്പിച്ചത്.

120 ഓളം പുസ്തകങ്ങളാണ് പ്രദര്‍ശനത്തിലുണ്ടായത്. മഹാത്മാവിന്റെ ജീവിതത്തിലെ വിവിധ സന്ദര്‍ഭങ്ങള്‍ ഒപ്പിയെടുത്ത ചിത്രങ്ങളാണ് പന്തലില്‍ നിറഞ്ഞത്. എല്‍.ഇ.ഡി. സ്‌ക്രീന്‍ ഒരുക്കിയായിരുന്നു വീഡിയോ പ്രദര്‍ശനം.

വിദേശത്ത് ജോലി ചെയ്യുന്ന മകന്‍ മുഹമ്മദ് മുഷ്താഖ് കെ.എസ്.യു. വിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. എടച്ചേരി മീത്തലേ കൊയമ്പറ്റ പോക്കറിന്റെ മകള്‍ ഇര്‍ഫാനയാണ് വധു.

#no #dancing #singing #celebrations #Gandhiji #filled #wedding #hall

Next TV

Related Stories
#lottery | വിൻ വിൻ ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Dec 23, 2024 03:41 PM

#lottery | വിൻ വിൻ ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://www.keralalotteries.com/ൽ ഫലം...

Read More >>
#PeriyaDoubleMurder | പെരിയ ഇരട്ടക്കൊലപാതകം; ശരത് ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിൽ വിധി ഡിസംബര്‍ 28ന്

Dec 23, 2024 03:11 PM

#PeriyaDoubleMurder | പെരിയ ഇരട്ടക്കൊലപാതകം; ശരത് ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിൽ വിധി ഡിസംബര്‍ 28ന്

ആകെ 24 പ്രതികളുള്ള കേസിൽ സിപിഎം പെരിയ ഏരിയ സെക്രട്ടറിയായിരുന്ന എ. പീതംബരനാണ് ഒന്നാം...

Read More >>
#arrest | കൊലപാതക കേസ്; പ്രതി ഓട്ടോ ജയൻ അറസ്റ്റിലായി

Dec 23, 2024 03:06 PM

#arrest | കൊലപാതക കേസ്; പ്രതി ഓട്ടോ ജയൻ അറസ്റ്റിലായി

കടയ്ക്കാവൂർ തുണ്ടത്തിൽ സ്വദേശി വിഷ്ണുമാണ്...

Read More >>
#MVGovindan | 'പ്രവർത്തനരംഗത്തെ പോരായ്മ'; ഇപി ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയതിൽ വിശദീകരണവുമായി ഗോവിന്ദൻ

Dec 23, 2024 02:20 PM

#MVGovindan | 'പ്രവർത്തനരംഗത്തെ പോരായ്മ'; ഇപി ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയതിൽ വിശദീകരണവുമായി ഗോവിന്ദൻ

അതിനെതിരെ വലിയ പരാതികൾ പാർട്ടി നേതൃത്വത്തിന് കിട്ടിയിട്ടുണ്ട്. ഈ ലോഡ്ജ് നടക്കുന്നത് നല്ല രീതിയിൽ...

Read More >>
Top Stories