#sexualassault | കോഴിക്കോട് സ്‌കൂൾ വിദ്യാഥിനിയെ പീഡിപ്പിച്ച കേസിൽ മുങ്ങിയ അധ്യാപകൻ, 150 ദിവസത്തിന് ശേഷം മുൻകൂർ ജാമ്യം നേടി

#sexualassault |  കോഴിക്കോട് സ്‌കൂൾ വിദ്യാഥിനിയെ പീഡിപ്പിച്ച കേസിൽ മുങ്ങിയ അധ്യാപകൻ, 150 ദിവസത്തിന് ശേഷം മുൻകൂർ ജാമ്യം നേടി
Dec 23, 2024 05:56 AM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com)  സ്‌കൂള്‍ വിദ്യാഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഒളിവിലായിരുന്ന അധ്യാപകന്‍ 150 ദിവസത്തിന് ശേഷം മുന്‍കൂര്‍ ജാമ്യം നേടി പൊലീസ് സ്‌റ്റേഷനില്‍ ഹാജരായി.

കോഴിക്കോട് ചീക്കിലോട് സ്വദേശിയും കക്കോടി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനുമായ കാമൂര്‍ ബിജു (ബിജു ചീക്കിലോട്) ആണ് കുറ്റാരോപിതന്‍.

മുൻകൂർ ജാമ്യം നേടിയ പ്രതിയായ അധ്യാപകനെ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി നടപടി ക്രമങ്ങള്‍ പൂർത്തിയാക്കിയ ശേഷം ജാമ്യത്തില്‍ വിട്ടു.

2023 മെയ് മാസത്തിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സ്‌കൂള്‍ വിദ്യാഥിനിയെ സ്വകാര്യ ആശുപത്രിയിലെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ കാറില്‍വെച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതി.

ആല്‍ബം, നാടക നടന്‍ കൂടിയായ ബിജുവിനെതിരേ ഇതിനു മുന്‍പും പരാതികള്‍ ഉയര്‍ന്നതായാണ് ലഭിക്കുന്ന വിവരം. പരാതി ലഭിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തതില്‍ ആക്ഷേപമുയര്‍ന്നിരുന്നു.

അതിനിടയിലാണ് 150 ദിവസത്തിന് ശേഷം മുന്‍കൂര്‍ ജാമ്യം നേടി പ്രതി പൊലീസ് സ്‌റ്റേഷനില്‍ ഹാജരായത്.

#Kozhikode #schoolgirl #molested #teacher #gets #anticipatory #bail #after #150 #days

Next TV

Related Stories
#arrest |  കമിതാക്കളെ ഭീഷണിപ്പെടുത്തി പണം കവർന്ന കേസ്,  പ്രതികൾ പിടിയിൽ

Dec 23, 2024 11:30 AM

#arrest | കമിതാക്കളെ ഭീഷണിപ്പെടുത്തി പണം കവർന്ന കേസ്, പ്രതികൾ പിടിയിൽ

വളപ്പ്‌ ബീച്ചിലെത്തിയ എറണാകുളം സ്വദേശികളായ കമിതാക്കളെയാണ് സംഘം കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും പീഡിപ്പിക്കുമെന്ന്...

Read More >>
#arrest | ദുര്‍മന്ത്രവാദവും വ്യാജചികിത്സയും നടത്തി പണംതട്ടിയയാള്‍ പിടിയിൽ

Dec 23, 2024 11:29 AM

#arrest | ദുര്‍മന്ത്രവാദവും വ്യാജചികിത്സയും നടത്തി പണംതട്ടിയയാള്‍ പിടിയിൽ

പണം തട്ടിയതിന് ഇയാൾക്കെതിരെ നിരവധി കേസുകള്‍...

Read More >>
#arrest | ബേക്കറി ജീവനക്കാരിയായ വീട്ടമ്മയെ കടന്നുപിടിച്ചു, ഭീഷണിയും: യുവാവ് പിടിയിൽ

Dec 23, 2024 11:27 AM

#arrest | ബേക്കറി ജീവനക്കാരിയായ വീട്ടമ്മയെ കടന്നുപിടിച്ചു, ഭീഷണിയും: യുവാവ് പിടിയിൽ

ബേക്കറി ജീവനക്കാരിയായ യുവതി തനിക്കൊപ്പം താമസിക്കണം എന്ന് പറഞ്ഞായിരുന്നു അതിക്രമം...

Read More >>
#accident  |   മാഹി ബൈപ്പാസിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ ബൈക്കിടിച്ചു, യുവാവിന് ദാരുണാന്ത്യം

Dec 23, 2024 10:51 AM

#accident | മാഹി ബൈപ്പാസിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ ബൈക്കിടിച്ചു, യുവാവിന് ദാരുണാന്ത്യം

പാറാൽ പറമ്പത്ത് വെച്ച് ബ്രേക്ക് ഡൗണായി നിർത്തിയിട്ട ലോറിക്ക് പിറകിൽ ബൈക്ക് ഇടിക്കുകയായിരുന്നു...

Read More >>
#aksaseendran | കോഴിക്കോട് സ്വദേശിയായ സൈനികൻ്റെ തിരോധാനം; അന്വേഷണം ഊർജിതമാക്കിയെന്ന് മന്ത്രി ഏകെ ശശീന്ദ്രൻ

Dec 23, 2024 10:38 AM

#aksaseendran | കോഴിക്കോട് സ്വദേശിയായ സൈനികൻ്റെ തിരോധാനം; അന്വേഷണം ഊർജിതമാക്കിയെന്ന് മന്ത്രി ഏകെ ശശീന്ദ്രൻ

കോഴിക്കോട് കമ്മീഷണർ ജമ്മുവിലെയും പൂനെയിലെയും ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി ആശയ വിനിമയം നടത്തുന്നുണ്ടെന്നും മന്ത്രി എകെ ശശീന്ദ്രൻ മാധ്യമങ്ങളോട്...

Read More >>
Top Stories