Dec 22, 2024 01:57 PM

തിരുവനന്തപുരം: ( www.truevisionnews.com ) സാമുദായിക നേതാക്കൾക്ക് അഭിപ്രായം പറയാൻ അവകാശമുണ്ടെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ.

വെള്ളാപ്പള്ളിയുടെ പരാമർശത്തിലായിരുന്നു കെ സുധാകരന്റെ പ്രതികരണം. മുഖ്യമന്ത്രിയാകാൻ ചെന്നിത്തലയ്ക്ക് എന്താണ് അയോ​ഗ്യതയെന്ന് കെ സുധാകരൻ ചോദിച്ചു.

ചെന്നിത്തല ഇന്നലെ വന്ന നേതാവല്ല. പാർട്ടിക്കുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തിൽ ചർച്ച തുടങ്ങിയിട്ടില്ലെന്നും സുധാകരൻ വ്യക്തമാക്കി.

മുഖ്യമന്ത്രി ആരാകണം എന്നതിൽ തർക്കമില്ലെന്ന് വ്യക്തമാക്കിയ കെ സുധാകരൻ അധികാര വടംവലിയുള്ള പാർട്ടിയല്ല കോൺ​ഗ്രസ് എന്നും കൂട്ടിച്ചേർത്തു.

#Communityleaders #right #express #their #opinions #Congress #not #party #power #KSudhakaran

Next TV

Top Stories