കോഴിക്കോട് : (truevisionnews.com) പൂനെയിൽ ജോലി ചെയ്തിരുന്ന കാണാതായ മലയാളി സൈനികനെ അന്വേഷിച്ച് കേരള പൊലീസ് പൂനെയിലേക്ക്.
സൈബർ വിദഗ്ധനുൾപ്പടെയുള്ള സംഘമാണ് പൂനെയിലേക്ക് പോകുന്നത്. മന്ത്രി എ കെ ശശീന്ദ്രൻ കാണാതായ വിഷ്ണുവിൻ്റെ പാവങ്ങാടുള്ള വീട് സന്ദർശിച്ചു.
എലത്തൂർ എസ് ഐയുടെ നേതൃത്വത്തിലുള്ള 4 അംഗ സംഘമാണ് പൂനെയിലെത്തി അന്വേഷണം നടത്തുക.
മഹാരാഷ്ട്ര പോലീസുമായി ഇവർ ബന്ധപ്പെട്ടു. വിഷ്ണുവിൻ്റെ മൊബൈൽ ഫോൺ വിവരങ്ങൾ ശേഖരിച്ചു. അവസാനം, ടവർ ലൊക്കേഷൻ പൂനെ ലോണാവാലയിലാണ്.
ഈ മാസം 16 ന് പുനെ സൈനിക കേന്ദ്രത്തിൽ സ്യൂട്ടി കഴിഞ്ഞാണ് വിഷ്ണു ഇറങ്ങിയത്. 17-ാം തീയതി കണ്ണൂരിൽ എത്തിയതായി വീട്ടുകാരെ അറിയിച്ചു.
വന്ന വോയ്സ് മെസേജ് വിഷ്ണുവിൻ്റെതാണോ എന്നതിലും സംശയമുണ്ട്. കോഴിക്കോട് പാവങ്ങാട് സ്വദേശി വിഷ്ണുവിനായി ആർമി വിഭാഗവും അന്വേഷണം നടത്തുന്നു.
മിലിട്ടറി ബോക്സിംഗ് ടീം താരമാണ് വിഷ്ണു. 9 വർഷമായി സേനയിലുണ്ട്. അടുത്ത മാസം 11 നാണ് വിവാഹം. വീട്ടുകാരെ മുൻകൂട്ടി അറിയിക്കാതെ വിഷ്ണു നാട്ടിലേക്ക് തിരിച്ചതും ദുരൂഹത വർധിപ്പിക്കുന്നു.
#police #team #went #Pune #search #missing #soldier #from #Kozhikode