കോഴിക്കോട്: ( www.truevisionnews.com ) എളേറ്റിൽ വട്ടോളി തറോലിൽ കോൺക്രീറ്റ് സ്ലാബ് തകർന്നുവീണ് അതിഥി തൊഴിലാളി മരിച്ചു.
പഴയ വീടിൻ്റെ കോൺക്രീറ്റ് പൊളിച്ചു നീക്കുന്നതിനിടെ സ്ലാബ് തകർന്ന് തൊഴിലാളി അതിനടിയിൽ കുടുങ്ങുകയായിരുന്നു.
പശ്ചിമ ബംഗാള്‍ സ്വദേശി അബ്ദുല്‍ ബാസിറാണ് മരിച്ചത്. ഉച്ചക്ക് 12 മണിയോടെയായിരുന്നു അപകടം.
വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ കൊടുവള്ളി പൊലീസ് നടപടി ആരംഭിച്ചിട്ടുണ്ട്.
#worker #dies #after #concrete #slab #collapses #Kozhikode