#bomb | കണ്ണൂരിൽ വീടിൻ്റെ ടെറസിൽ നിന്ന് ഐസ്‌ക്രീംബോംബ് പിടിച്ചെടുത്ത സംഭവം; ബിജെപി വിട്ട് സി.പി.എമ്മിൽ ചേർന്ന വീട്ടുടമ അറസ്റ്റിൽ

#bomb | കണ്ണൂരിൽ വീടിൻ്റെ ടെറസിൽ നിന്ന് ഐസ്‌ക്രീംബോംബ് പിടിച്ചെടുത്ത സംഭവം; ബിജെപി വിട്ട് സി.പി.എമ്മിൽ ചേർന്ന വീട്ടുടമ അറസ്റ്റിൽ
Dec 21, 2024 08:59 AM | By VIPIN P V

ഉളിക്കൽ (കണ്ണൂർ): ( www.truevisionnews.com ) ബി.ജെ.പി. വിട്ട് സി.പി.എമ്മിൽ ചേർന്ന് പ്രവർത്തിക്കുന്നയാളുടെ വീടിന്റെ ടെറസിൽനിന്ന് പോലീസ് മൂന്ന് ഐസ്‌ക്രീംബോംബ് കണ്ടെത്തി.

വീട്ടുടമ പരിക്കളത്തെ മൈലപ്രവൻ ഗിരീഷിനെ (35) പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാവിലെ ഒൻപതോടെ ഗിരീഷിന്റെ വീടിന് സമീപത്ത് ഉഗ്രസ്‌ഫോടനം പ്രദേശവാസികൾ കേട്ടിരുന്നു.

വീടിന്റെ പിൻഭാഗത്തായി സ്‌ഫോടനം നടന്നതിന്റെ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഉളിക്കൽ ഇൻസ്‌പെക്ടർ അരുൺദാസിന്റെ നേതൃത്വത്തിൽ പോലീസ് ടെറസിൽ കയറി പരിശോധിച്ചത്.

കണ്ണൂരിൽനിന്ന് ബോബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി. വീടിന്റെ ടെറസിൽ നടത്തിയ പരിശോധനയിലാണ് മൂന്ന് ഐസ്‌ക്രീം ബോംബ് കണ്ടെടുത്തത്.

പെയിന്റിന്റെ ബക്കറ്റിൽ മണൽ നിറച്ച് അതിൻമേൽ സൂക്ഷിച്ചനിലയിലായിരുന്നു ബോംബുകൾ. മൂന്ന് ബക്കറ്റുകളിലായിരുന്നു ഓരോ ബോംബും.

നാലാമത് ഒരു ബക്കറ്റ് ഉണ്ടെങ്കിലും ബോംബുണ്ടായിരുന്നില്ല. എന്നാൽ ബക്കറ്റിലെ മണലിൽ ബോംബ് വെച്ചതിന്റെ അടയാളവും കാണാനുണ്ട്.

സജീവ ബി.ജെ.പി. പ്രവർത്തകനായിരുന്ന ഗിരീഷ് കഴിഞ്ഞവർഷമാണ് സി.പി.എമ്മിൽ ചേർന്ന് പ്രവർത്തിക്കാൻ തുടങ്ങിയത്.

#incident #icecream #bomb #seized #terrace #house #Kannur #House #owner #who #left #BJP #joined #CPM #arrested

Next TV

Related Stories
#Accused | പൊലീസ് സ്റ്റേഷനില്‍ നിന്ന് ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയില്‍

Dec 21, 2024 01:32 PM

#Accused | പൊലീസ് സ്റ്റേഷനില്‍ നിന്ന് ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയില്‍

ഐസക് ബെന്നിയെ തിരികെ ആലുവ പോലീസ് സ്റ്റേഷനിലേക്ക് എത്തിച്ചിട്ടുണ്ട്. ഇന്നുതന്നെ കോടതിയില്‍ ഹാജരാക്കി തുടര്‍നടപടികള്‍ സ്വീകരിക്കാനാണ്...

Read More >>
#accident | ബൈപ്പാസില്‍ റോഡ് മുറിച്ചുകടക്കവേ കാറിടിച്ച് വയോധികന്‍ മരിച്ചു

Dec 21, 2024 01:17 PM

#accident | ബൈപ്പാസില്‍ റോഡ് മുറിച്ചുകടക്കവേ കാറിടിച്ച് വയോധികന്‍ മരിച്ചു

ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാത്രിയോടെയാണ് മരണപ്പെട്ടത് എന്ന് പൂന്തുറ പോലീസ്...

Read More >>
#imprisonment | സ്കൂൾ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ഗർഭിണിയാക്കി; 36 കാരന്  കഠിനതടവ്

Dec 21, 2024 01:09 PM

#imprisonment | സ്കൂൾ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ഗർഭിണിയാക്കി; 36 കാരന് കഠിനതടവ്

നെയ്യാറ്റിൻകര പോക്സോ കോടതി ജഡ്ജി കെ. പ്രസന്നയാണ് വിധി പറഞ്ഞത്....

Read More >>
#founddead | ലോട്ടറി തൊഴിലാളിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

Dec 21, 2024 12:35 PM

#founddead | ലോട്ടറി തൊഴിലാളിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

അസുഖത്തെ തുടർന്നുള്ള മനോവിഷമത്താൽ ആത്മഹത്യ ചെയ്തെന്നാണ് പൊലീസിന്റെ...

Read More >>
#mababy | 'മുഖ്യമന്ത്രിയെ സ്വർണ്ണ കടത്തുകാരൻ എന്ന് വരെ വിളിച്ചു', മൂന്നാമതും ഭരണം കോൺഗ്രസിനും ലീഗിനും ചിന്തിക്കാൻ കഴിയില്ല -എം.എ ബേബി

Dec 21, 2024 12:12 PM

#mababy | 'മുഖ്യമന്ത്രിയെ സ്വർണ്ണ കടത്തുകാരൻ എന്ന് വരെ വിളിച്ചു', മൂന്നാമതും ഭരണം കോൺഗ്രസിനും ലീഗിനും ചിന്തിക്കാൻ കഴിയില്ല -എം.എ ബേബി

ഹീനമായ കടന്നാക്രമണങ്ങളെ പ്രതിരോധിച്ചാണ് തുടർ ഭരണമെന്ന് എം.എ ബേബി പറഞ്ഞു. മുഖ്യമന്ത്രിയെ സ്വർണ്ണ കടത്തുകാരൻ എന്ന് വരെ വിളിച്ചു. ആസൂത്രിതമായ ആക്രമണ...

Read More >>
Top Stories