പൂന്തുറ (തിരുവനന്തപുരം): ( www.truevisionnews.com ) ബൈപ്പാസില്‍ റോഡ് മുറിച്ചുകടക്കവേ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു.
പളളിത്തെരുവ് അര്‍ഷാദ് മന്‍സിലില്‍ ഹസന്‍കണ്ണ് (86) ആണ് മരിച്ചത്. വ്യാഴാഴ്ച (ഡിസംബര്‍ 19) വൈകിട്ട് ഏഴുമണിയോടെ പരുത്തിക്കുഴി- കുമരിചന്ത ബൈപ്പാസില്‍ എസ്.ബി.ഐ.ക്ക് സമീപത്തെ റോഡിലായിരുന്നു അപകടം.
സര്‍വ്വീസ് റോഡിലുളള കടയിലെത്തി ചായകുടിച്ചശേഷം വീട്ടിലേക്ക് മടങ്ങുന്നതിനായി ബൈപ്പാസ് റോഡ് മുറിച്ചു കടക്കുമ്പോള്‍ ഈഞ്ചയ്ക്കല്‍ ഭാഗത്തുനിന്ന് കോവളം ഭാഗത്തേക്ക് പോകുകയായിരുന്ന കാറിടിച്ചാണ് ഹസന്‍കണ്ണിന് പരിക്കേറ്റത്.
ഉടന്‍തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാത്രിയോടെയാണ് മരണപ്പെട്ടത് എന്ന് പൂന്തുറ പോലീസ് അറിയിച്ചു.
അപകടത്തില്‍ പൂന്തുറ പോലീസ് കേസെടുത്തു. ഭാര്യ: പരേതയായ ഉമൈഫാ ബീവി. മക്കള്‍: മുംതാസ്, നൗഷാദ്, അന്‍ഷാദ്. മരുമക്കള്‍; റജീന, നസീര്‍.
#elderly #man #died #being #hit #car #while #crossing #road #bypass