Dec 20, 2024 06:54 PM

കൽപറ്റ: (truevisionnews.com) മുണ്ടക്കൈ-ചൂരൽമല ​ദുരന്തബാധിതരുടെ പട്ടിക ഇന്ന് പുറത്തിറക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ.

വയനാട് പുനരധിവാസത്തിനായി വ്യവഹാരങ്ങൾ ഇല്ലാത്ത ഭൂമി എത്ര വില കൊടുത്തും സർക്കാർ ഏറ്റെടുക്കുമെന്നും മന്ത്രി പറഞ്ഞു.

ദുരന്തം നടന്ന് രണ്ട് മാസത്തിനകം രണ്ട് എസ്റ്റേറ്റ് ഏറ്റെടുക്കാൻ നടപടി ആരംഭിച്ചു.

കോടതി വിധി വന്നാൽ മണിക്കൂറുകൾക്കകം തുടർനടപടി ഉണ്ടാകുമെന്നും മന്ത്രി കെ രാജൻ പറഞ്ഞു. പുനരധിവാസം സമയബന്ധിതമായി തന്നെ നടപ്പിലാക്കുമെന്നും മന്ത്രി ഉറപ്പുനൽകി.

അതുപോലെ തന്നെ മുണ്ടക്കൈ-ചൂരൽമല ​ദുരന്തബാധിതരുടെ പട്ടിക ഇന്ന് പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു.








#Wayanad #Rehabilitation #list #disaster #victims #released #today #Minister #KRajan

Next TV

Top Stories