#fakebomb | ഹോട്ടലിൽ നിർത്തിയ ബൈക്കിലെ ഹെൽമറ്റിനകത്ത് നിന്ന് ബീപ്പ് ശബ്ദം, പരിഭ്രാന്തരായി ജനം, അന്വേഷണം

#fakebomb | ഹോട്ടലിൽ നിർത്തിയ ബൈക്കിലെ ഹെൽമറ്റിനകത്ത് നിന്ന് ബീപ്പ് ശബ്ദം, പരിഭ്രാന്തരായി ജനം,  അന്വേഷണം
Dec 20, 2024 08:41 AM | By Susmitha Surendran

കൊച്ചി: (truevisionnews.com)  കാക്കനാട് ഇൻഫോപാക്കിനടുത്ത് ഹെൽമറ്റിനകത്തു നിന്നും ഇലക്ട്രോണിക് ഉപകരണം കണ്ടെത്തിയ സംഭവം ജനങ്ങളെ പരിഭ്രാന്തരാക്കുകയായിരുന്നു ലക്ഷ്യമെന്ന് സംശയം.

സംഭവത്തിൽ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഹെൽമറ്റ്‌ ആരെങ്കിലും മറന്നു വച്ചതാണോ എന്നും പരിശോധിക്കുമെന്നും സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.

സ്ഥലത്ത് രാവിലെയും പൊലീസ് പരിശോധന നടന്നു. ഹെൽമറ്റിന് അകത്ത് പ്ലാസ്റ്റിക് കണ്ടെയ്നറിൽ ആയിരുന്നു ഇലക്ട്രോണിക് ഉപകരണം. ഉപകരണം കണ്ടെത്തിയത് ഹോട്ടൽ മുൻവശത്താണ് പൊലീസ് സംഘം പരിശോധന നടത്തുന്നത്.

ഇന്നലെ രാത്രി 11ഓടെയാണ് ഹോട്ടലിന് മുന്നിൽ നിര്‍ത്തിയിട്ടിരുന്ന ബൈക്കിന് മുകളിൽ നിന്നാണ് ഹെല്‍മറ്റും അതിനുള്ളിലായി പ്ലാസ്റ്റിക് കണ്ടെയ്നറുള്ളിൽ ഇലക്ട്രോണിക് ഡിവൈസും കണ്ടെത്തിയത്.

ബൈക്കിന്‍റെ ഉടമ ഹെല്‍മറ്റും അതിലുണ്ടായിരുന്ന വസ്തുവും തന്‍റെതല്ലെന്ന് പറഞ്ഞ് കടയുടമയുടെ സമീപമെത്തുകയായിരുന്നു. കടയുടമയും ഇത് തന്‍റെതല്ലെന്ന് പറഞ്ഞു. ഇതോടെ സ്ഥലത്തുണ്ടായിരുന്നവരും പരിഭ്രാന്തിയിലായി.

തുടര്‍ന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെതി ഇലക്ട്രോണിക് ഡിവൈസ് നിര്‍വീര്യമാക്കിയശേഷം കൊണ്ടുപോവുകയായിരുന്നു.

ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ വന്നയാളുടെ ബൈക്കിലാണ് സാധനം കണ്ടെത്തിയതെന്നും പരിശോധിച്ചുവരുകയാണെന്നും പൊലീസ് പറഞ്ഞു. ജനങ്ങളെ ബോംബ് ആണെന്ന് തെറ്റിദ്ധരിപ്പിച്ച് പരിഭ്രാന്തിയിലാഴ്ത്തുന്നതിനായി ആരെങ്കിലും ചെയ്തതായിരിക്കാമെന്നാണ് പൊലീസ് സംശയിക്കുന്നത്.

#incident #electronic #device #found #inside #helmet #suspected #aimed #panicking #people.

Next TV

Related Stories
#drugs  | ലഹരിക്കായി കൊറിയർ വഴി മരുന്നുകൾ വരുത്തി വിൽപന, യുവാവ് പിടിയിൽ

Dec 20, 2024 02:48 PM

#drugs | ലഹരിക്കായി കൊറിയർ വഴി മരുന്നുകൾ വരുത്തി വിൽപന, യുവാവ് പിടിയിൽ

കൊ​റി​യ​ർ വ​ഴി ഇ​ത്ത​ര​ത്തി​ൽ മ​രു​ന്ന് എ​ത്തി​ക്കു​ന്ന​താ​യി എ​ക്സൈ​സി​ന് ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച തു​ട​ർ​ന്നാ​ണ്​ ന​ട​പ​ടി....

Read More >>
#jaundice |  മഞ്ഞപ്പിത്ത വ്യാപനം; പടർന്നത് കിണർ വെള്ളത്തിൽ നിന്ന്, മൂന്ന് പേർ ​ഗുരുതരാവസ്ഥയിൽ

Dec 20, 2024 02:40 PM

#jaundice | മഞ്ഞപ്പിത്ത വ്യാപനം; പടർന്നത് കിണർ വെള്ളത്തിൽ നിന്ന്, മൂന്ന് പേർ ​ഗുരുതരാവസ്ഥയിൽ

13 പേർക്കാണ് നിലവിൽ മഞ്ഞപ്പിത്ത ​രോ​ഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്....

Read More >>
 #DNAtest | പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ മരണം: ഗര്‍ഭസ്ഥശിശു സഹപാഠിയുടേത് തന്നെ, ഡിഎന്‍എ പരിശോധനയില്‍ സ്ഥിരീകരണം

Dec 20, 2024 02:03 PM

#DNAtest | പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ മരണം: ഗര്‍ഭസ്ഥശിശു സഹപാഠിയുടേത് തന്നെ, ഡിഎന്‍എ പരിശോധനയില്‍ സ്ഥിരീകരണം

ഇതോടെ സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെയാണ് പെണ്‍കുട്ടിയുടെ ആരോഗ്യനില മോശമായതെന്നാണ്...

Read More >>
#bomb | കണ്ണൂരിൽ വീടിൻ്റെ ടെറസിൽ നിന്ന് ഐസ്ക്രീം ബോംബുകൾ കണ്ടെടുത്തു

Dec 20, 2024 01:36 PM

#bomb | കണ്ണൂരിൽ വീടിൻ്റെ ടെറസിൽ നിന്ന് ഐസ്ക്രീം ബോംബുകൾ കണ്ടെടുത്തു

പൊലീസെത്തി ഗിരീഷിൻ്റെ വീട്ടിലടക്കം തെരച്ചിൽ നടത്തിയപ്പോഴാണ് ടെറസിൽ സൂക്ഷിച്ച ഐസ്ക്രീം ബോംബുകൾ...

Read More >>
#mnkarassery | 'സംസാരിക്കാനോ ശരീരം ചലിപ്പിക്കാനോ ഉള്ള ശേഷിയുള്ളതായി തോന്നിയില്ല',  എംടിയെ സന്ദർശിച്ച് കാരശ്ശേരി

Dec 20, 2024 01:09 PM

#mnkarassery | 'സംസാരിക്കാനോ ശരീരം ചലിപ്പിക്കാനോ ഉള്ള ശേഷിയുള്ളതായി തോന്നിയില്ല', എംടിയെ സന്ദർശിച്ച് കാരശ്ശേരി

കഴിഞ്ഞ അഞ്ചു ദിവസമായി കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലാണ് എംടി....

Read More >>
#suicide | ബാങ്കിന് മുന്നിൽ നിക്ഷേപകൻ ആത്മഹത്യ ചെയ്ത സംഭവം; കട്ടപ്പനയില്‍ ഇന്ന് ഹര്‍ത്താല്‍, സ്ഥലത്ത് വൻ പ്രതിഷേധം

Dec 20, 2024 01:06 PM

#suicide | ബാങ്കിന് മുന്നിൽ നിക്ഷേപകൻ ആത്മഹത്യ ചെയ്ത സംഭവം; കട്ടപ്പനയില്‍ ഇന്ന് ഹര്‍ത്താല്‍, സ്ഥലത്ത് വൻ പ്രതിഷേധം

സ്ഥലത്ത് ഇപ്പോഴും വൻ പ്രതിഷേധം തുടരുകയാണ്. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വൻ പൊലീസ് സന്നാഹം...

Read More >>
Top Stories

GCC News