#Suspension | ആദിവാസി സ്ത്രീയുടെ മൃതദേഹം ഓട്ടോറിക്ഷയിൽ കൊണ്ടുപോയ സംഭവം; ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർക്ക് സസ്പെൻഷൻ

#Suspension | ആദിവാസി സ്ത്രീയുടെ മൃതദേഹം ഓട്ടോറിക്ഷയിൽ കൊണ്ടുപോയ സംഭവം; ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർക്ക് സസ്പെൻഷൻ
Dec 19, 2024 07:42 PM | By Jain Rosviya

വയനാട്: മാനന്തവാടിയിൽ ആദിവാസി സ്ത്രീയുടെ മൃതദേഹം ഓട്ടോറിക്ഷയിൽ കൊണ്ടുപോയ സംഭവത്തിൽ വീണ്ടും നടപടി.

മാനന്തവാടി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ നൗഷാദിനെ വീഴ്ച ആരോപിച്ച് സസ്പെൻഡ് ചെയ്തു. ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർക്ക് വീഴ്ച പറ്റിയെന്ന് ട്രൈബൽ ഡെവലപ്മെൻ്റ് ഓഫീസർ റിപ്പോർട്ട് നൽകി.

മൃതദേഹം ഓട്ടോറിക്ഷയിൽ കൊണ്ടുപോയത് വകുപ്പിനും സർക്കാരിനും അവമതിപ്പുണ്ടാക്കി എന്നും റിപ്പോർട്ട് പറയുന്നു.

സംഭവത്തിൽ നേരത്തെ ട്രൈബൽ പ്രമോട്ടർ മഹേഷ് കുമാറിനെ മാത്രം ബലിയാടാക്കി പിരിച്ചുവിട്ടത് വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു.

രണ്ട് ആംബുലൻസുകൾ പര്യാപ്തമല്ലെന്ന് പലതവണ അധികൃതരെ അറിയിച്ചിട്ടുണ്ടെന്നായിരുന്നു മഹേഷ് കുമാർ പ്രതികരിച്ചത്. ഇക്കാര്യം വകുപ്പ് മന്ത്രിക്കും അറിയാം.

യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിന്റെ ഭാഗത്തും വീഴ്ചയുണ്ട്. പണം നൽകാത്തതിനാൽ സ്വകാര്യ ആംബുലൻസുകളും വരാൻ തയ്യാറാകില്ല. ഉത്തരവാദി താൻ അല്ലാതിരുന്നിട്ടും കടുത്ത നടപടി നേരിടേണ്ടി വന്നിരിക്കുന്നെന്നും മഹേഷ് പറഞ്ഞു.

സംഭവത്തിൽ പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ആദിവാസി സ്ത്രീയുടെ മൃതദേഹം ആംബുലൻസ് ലഭിക്കാത്തതിനെ തുടർന്ന് ശ്മശാനത്തിലേക്ക് ഓട്ടോറിക്ഷയിൽ കയറ്റി കൊണ്ടുപോയെന്ന വാർത്തയുടെ അടിസ്ഥാനത്തിലാണ് നടപടി.

വയനാട് എടവക പഞ്ചായത്തിലെ പള്ളിക്കൽ വീട്ടിച്ചാൽ നാല് സെന്റ് ഉന്നതിയിലെ സംഭവത്തിൽ വിശദമായ റിപ്പോർട്ട് ഒരാഴ്ചയ്ക്കുള്ളിൽ ലഭ്യമാക്കാനാണ് മാന്തവാടി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർക്ക് കമ്മീഷൻ നിർദേശം നൽകിയിരിക്കുന്നത്.

#incident #body #tribal #woman #taken #away #autorickshaw #Suspension #Tribal #Extension #Officer

Next TV

Related Stories
 #accident | കാനനിർമാണത്തിനായി എടുത്ത കുഴിയിൽ ബുള്ളറ്റ് വീണു; യാത്രികൻ പരിക്ക്

Dec 19, 2024 10:13 PM

#accident | കാനനിർമാണത്തിനായി എടുത്ത കുഴിയിൽ ബുള്ളറ്റ് വീണു; യാത്രികൻ പരിക്ക്

അപകടത്തില്‍ പരിക്കേറ്റ യുവാവിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

Read More >>
#Cobra | സന്നിധാനത്തെ പൈപ്പിനുള്ളിൽ ആറടി നീളമുള്ള മൂർഖൻ പാമ്പ്; പിടികൂടി വനപാലക സംഘം

Dec 19, 2024 09:57 PM

#Cobra | സന്നിധാനത്തെ പൈപ്പിനുള്ളിൽ ആറടി നീളമുള്ള മൂർഖൻ പാമ്പ്; പിടികൂടി വനപാലക സംഘം

ഇതോടെ പാമ്പ് സമീപത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടന്നിരുന്ന പിവിസി പൈപ്പിനുള്ളിൽ...

Read More >>
 #Shanmurdercas | എസ്​.ഡി.പി.ഐ നേതാവ് ഷാൻ വധക്കേസ്; ഹൈകോടതി ജാമ്യം റദ്ദാക്കിയ​ പ്രതികൾ ഒളിവിൽ

Dec 19, 2024 09:08 PM

#Shanmurdercas | എസ്​.ഡി.പി.ഐ നേതാവ് ഷാൻ വധക്കേസ്; ഹൈകോടതി ജാമ്യം റദ്ദാക്കിയ​ പ്രതികൾ ഒളിവിൽ

പ്രതികളുടെയും വാദിയുടെയും അഭിഭാഷകരുടെ വാദമുഖങ്ങൾ കേട്ടശേഷം തുടർനടപടിക്കായി ​കേസ്​ ജനുവരി ഏഴിലേക്ക്​...

Read More >>
#founddead | കണ്ണൂർ കാപ്പിമല വെളളച്ചാട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത് തളിപ്പറമ്പ് സ്വദേശിയെ; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

Dec 19, 2024 08:57 PM

#founddead | കണ്ണൂർ കാപ്പിമല വെളളച്ചാട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത് തളിപ്പറമ്പ് സ്വദേശിയെ; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

വെള്ളത്തിൽ കമിഴ്ന്നു കിടക്കുന്ന നിലയിൽ ഉച്ചക്ക് രണ്ട് മണിയോടെ വിനോദ സഞ്ചാരികളാണ് മൃതദേഹം...

Read More >>
#Hemacommitteereport | ഹേമ കമ്മറ്റി റിപ്പോർട്ട്; മൊഴികളുടെ അടിസ്ഥാനത്തില്‍ 50 കേസുകള്‍ രജിസ്റ്റര്‍ ചെയ്തെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

Dec 19, 2024 08:56 PM

#Hemacommitteereport | ഹേമ കമ്മറ്റി റിപ്പോർട്ട്; മൊഴികളുടെ അടിസ്ഥാനത്തില്‍ 50 കേസുകള്‍ രജിസ്റ്റര്‍ ചെയ്തെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

ഹേമ കമ്മറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കവേയാണ് സര്‍ക്കാര്‍ കേസിന്‍റെ വിശദാംശങ്ങള്‍ കോടതിയെ...

Read More >>
Top Stories

Entertainment News