#allideath | പോസ്റ്റ്മോർട്ടത്തിൽ ഒന്നും കണ്ടെത്താനായില്ല; അമ്മയുടെ മൃതദേഹം മകൻ വീട്ടുമുറ്റത്ത് കുഴിച്ചിട്ട സംഭവം; കൊലപാതക സാധ്യത പ്രാഥമികമായി തള്ളി പൊലീസ്

#allideath | പോസ്റ്റ്മോർട്ടത്തിൽ ഒന്നും കണ്ടെത്താനായില്ല; അമ്മയുടെ മൃതദേഹം മകൻ വീട്ടുമുറ്റത്ത് കുഴിച്ചിട്ട സംഭവം; കൊലപാതക സാധ്യത പ്രാഥമികമായി തള്ളി പൊലീസ്
Dec 19, 2024 07:22 PM | By VIPIN P V

കൊച്ചി: ( www.truevisionnews.com ) വെണ്ണലയിൽ അമ്മയുടെ മൃതദേഹം ആരുമറിയാതെ മകൻ കുഴിച്ചിട്ട സംഭവത്തിൽ കൊലപാതകസാധ്യത പ്രാഥമികമായി തള്ളി പോലീസ്.

കൊലപാതകം എന്ന് സംശയിപ്പിക്കുന്ന ഒന്നും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്താനായില്ലെന്ന് പൊലീസ് അറിയിച്ചു.

എന്നാൽ ആന്തരിക അവയവങ്ങളുടെ വിശദമായ പരിശോധനാ റിപ്പോർട്ട് വന്നശേഷം മാത്രം അന്തിമ നിഗമനം എന്നും പോലീസ് കൂട്ടിച്ചേർത്തു.

രാവിലെ കസ്റ്റഡിയിലെടുത്ത മകൻ പ്രദീപിനെ മോചിപ്പിക്കും. പിന്നീട് കൂടുതൽ തെളിവുകൾ കിട്ടിയാൽ മാത്രം തുടർനടപടിയെന്നു പൊലീസ് വ്യക്തമാക്കി.

ഇന്ന് രാവിലെയാണ് കൊച്ചി വെണ്ണലയില്‍ 70 വയസുള്ള അല്ലി എന്ന വയോധികയുടെ മൃതദേഹം മകന്‍ വീട്ടുമുറ്റത്ത് കുഴിച്ചിട്ടത്.

അമ്മയുടെ മൃതദേഹം മകന്‍ വീട്ടുമുറ്റത്ത് കുഴിയെടുത്ത് കുഴിച്ചിട്ടതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് നാട്ടുകാരാണ് വിവരം പൊലീസില്‍ അറിയിച്ചത്.

പൊലീസ് സ്ഥലത്തെത്തി മകനെ കസ്റ്റഡിയിലെടുക്കുകയും മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് അയക്കുകയും ചെയ്തിരുന്നു.

മരണ കാരണം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷമേ വ്യക്തമാകൂ എന്നായിരുന്നു പൊലീസിന്‍റെ പ്രതികരണം. കസ്റ്റഡിയിലെടുക്കുന്ന സമയത്ത് മകന്‍ പ്രദീപ് മദ്യലഹരിയിലായിരുന്നു.

അതിനാല്‍ ഇയാളുടെ മൊഴികളില്‍ വ്യക്തതയുണ്ടായിരുന്നില്ല. തുടര്‍ന്നാണ് പൊലീസ് കൊലപാതക സാധ്യത തള്ളി രംഗത്തെത്തിയിരിക്കുന്നത്.

#autopsy #found #nothing #Mother #body #buried #son #backyard #police #initially #ruled #possibility #murder

Next TV

Related Stories
 #accident | കാനനിർമാണത്തിനായി എടുത്ത കുഴിയിൽ ബുള്ളറ്റ് വീണു; യാത്രികന് പരിക്ക്

Dec 19, 2024 10:13 PM

#accident | കാനനിർമാണത്തിനായി എടുത്ത കുഴിയിൽ ബുള്ളറ്റ് വീണു; യാത്രികന് പരിക്ക്

അപകടത്തില്‍ പരിക്കേറ്റ യുവാവിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

Read More >>
#Cobra | സന്നിധാനത്തെ പൈപ്പിനുള്ളിൽ ആറടി നീളമുള്ള മൂർഖൻ പാമ്പ്; പിടികൂടി വനപാലക സംഘം

Dec 19, 2024 09:57 PM

#Cobra | സന്നിധാനത്തെ പൈപ്പിനുള്ളിൽ ആറടി നീളമുള്ള മൂർഖൻ പാമ്പ്; പിടികൂടി വനപാലക സംഘം

ഇതോടെ പാമ്പ് സമീപത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടന്നിരുന്ന പിവിസി പൈപ്പിനുള്ളിൽ...

Read More >>
 #Shanmurdercas | എസ്​.ഡി.പി.ഐ നേതാവ് ഷാൻ വധക്കേസ്; ഹൈകോടതി ജാമ്യം റദ്ദാക്കിയ​ പ്രതികൾ ഒളിവിൽ

Dec 19, 2024 09:08 PM

#Shanmurdercas | എസ്​.ഡി.പി.ഐ നേതാവ് ഷാൻ വധക്കേസ്; ഹൈകോടതി ജാമ്യം റദ്ദാക്കിയ​ പ്രതികൾ ഒളിവിൽ

പ്രതികളുടെയും വാദിയുടെയും അഭിഭാഷകരുടെ വാദമുഖങ്ങൾ കേട്ടശേഷം തുടർനടപടിക്കായി ​കേസ്​ ജനുവരി ഏഴിലേക്ക്​...

Read More >>
#founddead | കണ്ണൂർ കാപ്പിമല വെളളച്ചാട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത് തളിപ്പറമ്പ് സ്വദേശിയെ; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

Dec 19, 2024 08:57 PM

#founddead | കണ്ണൂർ കാപ്പിമല വെളളച്ചാട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത് തളിപ്പറമ്പ് സ്വദേശിയെ; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

വെള്ളത്തിൽ കമിഴ്ന്നു കിടക്കുന്ന നിലയിൽ ഉച്ചക്ക് രണ്ട് മണിയോടെ വിനോദ സഞ്ചാരികളാണ് മൃതദേഹം...

Read More >>
#Hemacommitteereport | ഹേമ കമ്മറ്റി റിപ്പോർട്ട്; മൊഴികളുടെ അടിസ്ഥാനത്തില്‍ 50 കേസുകള്‍ രജിസ്റ്റര്‍ ചെയ്തെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

Dec 19, 2024 08:56 PM

#Hemacommitteereport | ഹേമ കമ്മറ്റി റിപ്പോർട്ട്; മൊഴികളുടെ അടിസ്ഥാനത്തില്‍ 50 കേസുകള്‍ രജിസ്റ്റര്‍ ചെയ്തെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

ഹേമ കമ്മറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കവേയാണ് സര്‍ക്കാര്‍ കേസിന്‍റെ വിശദാംശങ്ങള്‍ കോടതിയെ...

Read More >>
Top Stories

Entertainment News