(truevisionnews.com) രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ആർ അശ്വിൻ.
ഓസ്‌ട്രേലിയൻ പര്യടത്തിനിടെയാണ് താരത്തിന്റെ അപ്രതീക്ഷിത വിരമിക്കൽ.
ടെസ്റ്റ് ക്രിക്കറ്റിലെ വിക്കറ്റ് വേട്ടക്കാരിൽ ഏഴാമനായി.
ടെസ്റ്റ് ക്രിക്കറ്റിൽ ആറ് സെഞ്ചുറികളും ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റെടുത്ത രണ്ടാമത്തെ ഇന്ത്യക്കാരനുമായി.
ഏകദിന മത്സരങ്ങളിൽ 156 വിക്കറ്റ് നേടി 2013 ലെ ചാമ്പ്യൻസ് ട്രോഫി നേടിയ ടീമിലും അംഗമായിരുന്നു.
ആസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിൽ താരം കളിച്ചിരുന്നു. അനിൽ കുംബ്ലെക്കുശേഷം ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച സ്പിന്നറാണ്. ഇന്ത്യക്കായി ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ രണ്ടാമത്തെ താരമാണ് അശ്വിൻ.
106 ടെസ്റ്റ് മത്സരങ്ങളിൽനിന്നായി 537 വിക്കറ്റുകളും 116 ഏകദിനങ്ങളിൽനിന്ന് 156 വിക്കറ്റുകളും നേടിയിട്ടുണ്ട്.
ടെസ്റ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ മാൻ ഓഫ് ദി മാച്ച് പുരസ്കാരം നേടിയ താരമാണ്.
#Cricketer #RAshwin #retired