#vineethssuicide | കമാൻഡോ വിനീതിന്റെ മരണം; 'അജിത്തിന് വിനീതിനോട് വ്യക്തിവൈരാഗ്യം, സഹപ്രവർത്തകരുടെ മൊഴി പുറത്ത്

#vineethssuicide |   കമാൻഡോ വിനീതിന്റെ മരണം;  'അജിത്തിന് വിനീതിനോട് വ്യക്തിവൈരാഗ്യം, സഹപ്രവർത്തകരുടെ മൊഴി പുറത്ത്
Dec 18, 2024 11:02 AM | By Susmitha Surendran

മലപ്പുറം: (truevisionnews.com)  കൊയിലാണ്ടി അരീക്കോട് എസ് ഒ ജി ക്യാമ്പിലെ കമാൻഡോ ഹവിൽദാർ വിനീതിന്റെ ആത്മഹത്യയിൽ അന്വേഷണ സംഘത്തിന് മുന്നിൽ മൊഴി നൽകി എസ് ഒ ജി കമാൻഡോകൾ.

ഉദ്യോഗസ്ഥരുടെ പീഡനമാണ് വിനീതിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സഹപ്രവർത്തകരുടെ മൊഴി. കൊണ്ടോട്ടി ഡിവൈഎസ്പി സേതുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അരീക്കോട് ക്യാമ്പിലെത്തി മൊഴി രേഖപ്പെടുത്തിയത്.

അസിസ്റ്റൻറ് കമാൻഡൻൻ്റ് അജിത്തിന് വിനീതിനോട് വ്യക്തിവൈരാഗ്യമുണ്ടായിരുന്നു. 2021 ലെ ട്രെയിനിങ്ങിനിടെ വയനാട് സ്വദേശിയായ സുനീഷിൻറെ മരണത്തിലെ വീഴ്ച്ച ചോദ്യം ചെയ്തതാണ് വ്യക്തിവൈരാഗ്യത്തിന് കാരണം.

കുഴഞ്ഞുവീണ സുനീഷിനെ ആശുപത്രിയിലെത്തിക്കാൻ വൈകിയെന്നും സഹപ്രവർത്തകർ സുനീഷിനെ സഹായിക്കാൻ ശ്രമിച്ചെങ്കിലും ഉന്നത ഉദ്യോഗസ്ഥർ അതിന് സമ്മതിച്ചിരുന്നില്ലെന്നുമടക്കമുള്ള കാര്യങ്ങൾ വിനീതടക്കമുള്ള കമാൻഡോകൾ ചോദ്യം ചെയ്തിരുന്നു.

കഴിഞ്ഞ ദിവസമായിരുന്നു ക്യാമ്പിലെ ശുചിമുറിയിൽ മരിച്ച നിലയിൽ വിനീതിനെ കണ്ടെത്തുന്നത്. സ്വയം വെടിയുതിർത്തതാണെന്നാണ് നിഗമനം. ക്യാമ്പിലെ ജോലി സമ്മർദ്ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന.

ക്യാമ്പിലെ റീഫ്രഷ്മെൻറ് പരിശീലനത്തിൽ പരാജയപ്പെട്ടതിനെ തുടർന്ന് വലിയ മാനസിക പീഡനമാണ് വിനീത് നേരിട്ടതെന്ന് തെളിയിക്കുന്ന സന്ദേശവും കത്തുകളും പുറത്തുവന്നിരുന്നു.

അസിസ്റ്റൻറ് കമാൻഡൻ്റ് അജിത്തിൻ്റെ പേരെടുത്ത് പറഞ്ഞായിരുന്നു അവസാന സന്ദേശം . പരിശീലന ഓട്ടത്തിന്റെ സമയം കൂട്ടണമെന്നും എൻറെ ജീവൻ അതിനായി സമർപ്പിക്കുന്നുവെന്നും വിനീത് സുഹൃത്തിനയച്ച അവസാന സന്ദേശത്തിൽ പറയുന്നു.

നവംബറിൽ നടന്ന പരിശീലനത്തിൽ പരാജയപ്പെട്ടതോടെ ക്യാമ്പ് വൃത്തിയാക്കുന്ന ജോലിയാണ് വിനീതിനെ ഏൽപ്പിച്ചിരുന്നതെന്ന് സഹപ്രവർത്തകർ പറയുന്നു.

ഭാര്യ ഗർഭിണിയായതിനാൽ ഇടയ്ക്ക് ലീവുകൾക്ക് അപേക്ഷിച്ചിരുന്നു. ഇതൊന്നും നൽകിയില്ലെന്ന് സഹപ്രവർത്തകർ ആരോപിക്കുന്നു. നവംബറിൽ പരാജയപ്പെട്ടവർക്ക് വീണ്ടും റീഫ്രഷ്മെന്റ് കോഴ്സ് തുടങ്ങാൻ ഇരിക്കെയാണ് സ്വന്തം തോക്കിൽ നിന്ന് നിറയൊഴിച്ച് വിനീത് ജീവനൊടുക്കിയത്.

#SOG #commandos #gave #statement #before #investigation #team #suicide #Commando #Havildar #Vineet.

Next TV

Related Stories
#attack | കോഴിക്കോട് ഓട്ടോ ഡ്രൈവർക്ക് യാത്രക്കാരന്റെ ക്രൂര മർദ്ദനം, അന്വേഷണം

Dec 18, 2024 02:14 PM

#attack | കോഴിക്കോട് ഓട്ടോ ഡ്രൈവർക്ക് യാത്രക്കാരന്റെ ക്രൂര മർദ്ദനം, അന്വേഷണം

തിരുവമ്പാടി ബസ്റ്റാന്റിലെ ഓട്ടോ സ്റ്റാന്റിൽ നിന്നും കൂടരഞ്ഞിയിലേക്കാണ് യാത്രക്കാരൻ ഓട്ടം പോകാൻ...

Read More >>
#gamblinggang  | 30 അംഗ ചൂതാട്ടസംഘത്തെ വീട് വളഞ്ഞ് പിടികൂടി; ഏഴര ലക്ഷം രൂപ പി​ടി​കൂ​ടി

Dec 18, 2024 02:11 PM

#gamblinggang | 30 അംഗ ചൂതാട്ടസംഘത്തെ വീട് വളഞ്ഞ് പിടികൂടി; ഏഴര ലക്ഷം രൂപ പി​ടി​കൂ​ടി

ക​ള​നാ​ട് വാ​ണി​യാ​ർ മൂ​ല​യി​ൽ വാ​ട​ക വീ​ട്ടി​ൽ​നി​ന്നാ​ണ് സം​ഘ​ത്തെ പി​ടി​കൂ​ടി​യ​ത്. 7,76,550 രൂ​പ ചൂ​താ​ട്ട കേ​ന്ദ്ര​ത്തി​ൽ​നി​ന്ന്​...

Read More >>
#highcourt | 2016ലെ എയര്‍ലിഫ്റ്റിംഗ് ചാര്‍ജുകള്‍ എന്തിനാണ് ഇപ്പോള്‍ ആവശ്യപ്പെടുന്നത്? കേന്ദ്രത്തോട് ചോദ്യങ്ങളുമായി ഹൈക്കോടതി

Dec 18, 2024 02:07 PM

#highcourt | 2016ലെ എയര്‍ലിഫ്റ്റിംഗ് ചാര്‍ജുകള്‍ എന്തിനാണ് ഇപ്പോള്‍ ആവശ്യപ്പെടുന്നത്? കേന്ദ്രത്തോട് ചോദ്യങ്ങളുമായി ഹൈക്കോടതി

ദുരന്തമുഖത്തെ രക്ഷാപ്രവര്‍ത്തനത്തിന് 132.62 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെതിരെയാണ് ഹൈക്കോടതി ചോദ്യങ്ങള്‍...

Read More >>
#accident |  ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ചു,  നവവരന് ദാരുണാന്ത്യം, ഭാര്യയ്ക്ക് പരിക്ക്

Dec 18, 2024 01:36 PM

#accident | ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ചു, നവവരന് ദാരുണാന്ത്യം, ഭാര്യയ്ക്ക് പരിക്ക്

ഭാര്യ കുറവിലങ്ങാട് മരങ്ങാട്ടുപള്ളി സ്വദേശിനി ആര്യയെ തലയ്ക്ക് ഗുരുതര പരിക്കുകളോടെ എറണാകുളം മെഡിക്കൽ സെൻ്ററിൽ ഐസിയുവിൽ പ്രവേശിപ്പിച്ചു....

Read More >>
#accident | വടകര സ്വദേശി കിണറ്റില്‍ വീണു മരിച്ചു; അപകടം വീടിൻറെ രണ്ടാം നിലയുടെ പണിക്കിടെ

Dec 18, 2024 01:05 PM

#accident | വടകര സ്വദേശി കിണറ്റില്‍ വീണു മരിച്ചു; അപകടം വീടിൻറെ രണ്ടാം നിലയുടെ പണിക്കിടെ

വടകര അഗ്നിരക്ഷാസേന സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് വടകര ജില്ലാ ആശുപത്രിയിലേക്ക്...

Read More >>
Top Stories