#accident | ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ചു, നവവരന് ദാരുണാന്ത്യം, ഭാര്യയ്ക്ക് പരിക്ക്

#accident |  ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ചു,  നവവരന് ദാരുണാന്ത്യം, ഭാര്യയ്ക്ക് പരിക്ക്
Dec 18, 2024 01:36 PM | By Susmitha Surendran

തൃപ്പൂണിത്തുറ: (truevisionnews.com) എരൂർ റോഡിൽ  സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികനായ നവവരൻ മരിച്ചു.

കൂടെയുണ്ടായിരുന്ന ഭാര്യയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ചെമ്പ് ബ്രഹ്മമംഗലം കണ്ടത്തിൽ വീട്ടിൽ വേണുഗോപാലിൻ്റെ മകൻ വിഷ്ണു വേണുഗോപാൽ (31) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം .

ഭാര്യ കുറവിലങ്ങാട് മരങ്ങാട്ടുപള്ളി സ്വദേശിനി ആര്യയെ തലയ്ക്ക് ഗുരുതര പരിക്കുകളോടെ എറണാകുളം മെഡിക്കൽ സെൻ്ററിൽ ഐസിയുവിൽ പ്രവേശിപ്പിച്ചു. ഇവരുടെ വിവാഹം ഇക്കഴിഞ്ഞ നാലിനായിരുന്നു നടന്നത്.

എരൂർ ഗുരു മഹേശ്വര ക്ഷേത്രത്തിന് സമീപം പാലത്തിൻ്റെ ഇറക്കത്തിൽ രാത്രി 7.30 ഓടെയായിരുന്നു അപകടം. എറണാകുളത്ത് രണ്ട് സ്ഥാപനങ്ങളിലായി ജോലി ചെയ്യുന്ന വിഷ്ണുവും ആര്യയും ജോലി കഴിഞ്ഞ് ഒരുമിച്ച്‌ സ്കൂട്ടറിൽ ബ്രഹ്മമംഗലത്തുള്ള വീട്ടിലേയ്ക്ക് പോകുമ്പോഴായിരുന്നു അപകടം ഉണ്ടായത്.

സ്കൂട്ടർ എതിരെ വന്ന ഓട്ടോയുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് കേസന്വേഷിക്കുന്ന ഹിൽപ്പാലസ് പൊലീസ് അറിയിച്ചു. വിഷ്ണുവിൻ്റെ മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. ബുധനാഴ്ച പോസ്റ്റ്മോമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

#scooter #passenger #died #collision #between #scooter #auto.

Next TV

Related Stories
#drowned | ചാലിയാർ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി ഒഴുക്കിൽപെട്ടു മരിച്ചു

Dec 18, 2024 04:04 PM

#drowned | ചാലിയാർ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി ഒഴുക്കിൽപെട്ടു മരിച്ചു

ഫയ‍ർഫോഴ്സെത്തി മൃതദേഹം പുറത്തെടുത്ത് ആശുപത്രിയിലേക്ക്...

Read More >>
#ksudhakaran |'ആർ.എസ്.എസിനും മുഖ്യമന്ത്രിക്കും ഇടയ്ക്കുള്ള പാലമായിരുന്നു അജിത്കുമാര്‍;  കള്ളനെ കാവലേൽപിച്ചതുപോലെയാണ് കേരള പൊലീസിന്റെ അവസ്ഥ'

Dec 18, 2024 03:53 PM

#ksudhakaran |'ആർ.എസ്.എസിനും മുഖ്യമന്ത്രിക്കും ഇടയ്ക്കുള്ള പാലമായിരുന്നു അജിത്കുമാര്‍; കള്ളനെ കാവലേൽപിച്ചതുപോലെയാണ് കേരള പൊലീസിന്റെ അവസ്ഥ'

ഒരിക്കൽ പോലും അജിത്കുമാറിനെ മുഖ്യമന്ത്രി നിരുത്സാഹപ്പെടുത്തുകയോ തടയുകയോ ചെയ്തിട്ടില്ലെന്ന് സുധാകരന്‍...

Read More >>
#lottery  | ഒരു കോടി ആർക്ക് ?  ഫിഫ്റ്റി- ഫിഫ്റ്റി ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Dec 18, 2024 03:45 PM

#lottery | ഒരു കോടി ആർക്ക് ? ഫിഫ്റ്റി- ഫിഫ്റ്റി ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം...

Read More >>
#Obituary | കുറ്റ്യാടിയിൽ വാഹനാപകടത്തിൽ പരുക്കേറ്റ്  ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

Dec 18, 2024 03:37 PM

#Obituary | കുറ്റ്യാടിയിൽ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

തിങ്കളാഴ്‌ച വൈകുന്നേരം കുറ്റ്യാടിയിൽ വെച്ച് വാൻ...

Read More >>
#VSivankutty | 'കലോത്സവത്തിൽ വിജയിച്ചാൽ നല്ല ജഡ്ജസ് ഇല്ലെങ്കിൽ കൊള്ളില്ല എന്ന സമീപനം ശരിയല്ല' -വി ശിവൻകുട്ടി

Dec 18, 2024 03:25 PM

#VSivankutty | 'കലോത്സവത്തിൽ വിജയിച്ചാൽ നല്ല ജഡ്ജസ് ഇല്ലെങ്കിൽ കൊള്ളില്ല എന്ന സമീപനം ശരിയല്ല' -വി ശിവൻകുട്ടി

ജഡ്‌ജ്‌മെന്റ് വിഷയവുമായി ബന്ധപ്പെട്ട് ജഡ്ജിമാരെ തടഞ്ഞു വെക്കുന്ന പ്രവണത ഉണ്ടാകുന്നുവെന്നും മന്ത്രി വി ശിവൻകുട്ടി...

Read More >>
#rainalert | സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യത

Dec 18, 2024 03:23 PM

#rainalert | സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യത

തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൻറെ മുകളിലായി സ്ഥിതിചെയ്തിരുന്ന ന്യൂനമർദ്ദം കൂടുതൽ ശക്തമായതിനെ തുട‍ർന്നാണ് മുന്നറിയിപ്പ്....

Read More >>
Top Stories