#tribalwomanbody | ആദിവാസി വയോധികയുടെ മൃതദേഹം ഓട്ടോറിക്ഷയില്‍ സംസ്‌കരിക്കാന്‍ കൊണ്ടുപോയ സംഭവം; ട്രൈബല്‍ പ്രമോട്ടറെ പിരിച്ചു വിട്ടു

#tribalwomanbody | ആദിവാസി വയോധികയുടെ മൃതദേഹം ഓട്ടോറിക്ഷയില്‍ സംസ്‌കരിക്കാന്‍ കൊണ്ടുപോയ സംഭവം; ട്രൈബല്‍ പ്രമോട്ടറെ പിരിച്ചു വിട്ടു
Dec 18, 2024 08:41 AM | By Athira V

മാനന്തവാടി: ( www.truevisionnews.com) മാനന്തവാടിയില്‍ ആദിവാസി വയോധികയുടെ മൃതദേഹം ഓട്ടോറിക്ഷയില്‍ സംസ്‌കരിക്കാന്‍ കൊണ്ടുപോയ സംഭവത്തില്‍ ട്രൈബല്‍ പ്രമോട്ടറെ പിരിച്ചു വിട്ടു.

എടവക പഞ്ചായത്തിലെ കുട്ടിക്കുറി കോളനിയിലെ മഹേഷ് കുമാറിനെയാണ് പിരിച്ചു വിട്ടത്. മാനന്തവാടി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസറുടെതാണ് നടപടി.

സസ്‌പെന്‍ഷനില്‍ പ്രതിഷേധവുമായി ST പ്രമോട്ടര്‍മാര്‍ രംഗത്തെത്തി.

സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം ആംബുലന്‍സ് എത്തിക്കാന്‍ പഞ്ചായത്ത് ഭരണസമിതിക്കും ഉത്തരവാദിത്വം ഉണ്ടായിരുന്നു. നടന്നത് രാഷ്ട്രീയക്കാളി എന്നും പ്രമോട്ടര്‍മാര്‍ പറയുന്നു. സസ്‌പെന്‍ഷന്‍ പിന്‍വലിക്കും വരെ സമരം തുടരും.

ചുണ്ടമ്മ എന്ന വയോധിക മരിച്ചത് മുതല്‍ മഹേഷ് കുമാര്‍ അവിടെ ഉണ്ടായിരുന്നുവെന്നാണ് പ്രമോട്ടര്‍മാകര്‍ പറയുന്നത്. ഉച്ചയ്ക്ക് രണ്ട് മണിക്ക് ആംബുലന്‍ എത്തുന്നതുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു.

തിരുനെല്ലിയിലേക്ക് ട്രൈബല്‍ വകുപ്പിന്റെ ആംബുലന്‍സ് പോയതായിരുന്നു. രണ്ട് മണിക്ക് അവര്‍ക്ക് തിരിച്ചെത്താനായില്ല. ഇക്കാര്യം വാര്‍ഡ് മെമ്പറെയും വീട്ടുകാരെയും ഉള്‍പ്പടെ അറിയിച്ചതാണ്.

എന്നാല്‍ ഈ വിഷയത്തില്‍ രാഷ്ട്രീയ കളി നടന്നു എന്നാണ് ആക്ഷേപം. ദൃശ്യങ്ങള്‍ പകര്‍ത്തിയവര്‍ക്കും പഞ്ചായത്ത് ഭരണസമിതിക്കും ആംബുലന്‍സ് വിളിച്ചു നല്‍കാനുള്ള ഉത്തരവാദിത്തമുണ്ടായിരുന്നു. ഇവര്‍ ആരും ഇതി നിറവേറ്റിയില്ല എന്നെല്ലാമാണ് പ്രമോട്ടര്‍മാര്‍ പറയുന്നത്.

ട്രൈബല്‍ പ്രമോട്ടറായ മഹേഷ് കുമാറും ആദിവാസി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന വ്യക്തിയാണ്. അദ്ദേഹത്തിന്റെ തലയില്‍ ഇത് കെട്ടിവച്ച് തലയൂരാനാണ് ശ്രമം എന്നാണ് ആരോപണമാണുയരുന്നത്.

പഞ്ചായത്ത് ഭരണ സമിതിക്ക് ഇതുമായി ബന്ധപ്പെട്ട് ഉത്തരവാദിത്തമുണ്ടെന്ന് മന്ത്രി ഒ ആര്‍ കേളുവും ഇന്നലെ വ്യക്തമാക്കിയിരുന്നു.

ട്രൈബല്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ രണ്ട് ആംബുലന്‍സുകളും മറ്റൊരു ഡ്യൂട്ടിയിലായിരുന്നു . അവിടെ എടവക പഞ്ചായത്തിന്റെയും ആരോഗ്യ കേന്ദ്രത്തിന്റെയും ആംബുലന്‍സുകള്‍ ഉണ്ടായിരുന്നു. സ്വകാര്യ ആംബുലന്‍സുകളെ ആശ്രയിക്കാമായിരുന്നു. ഈ രീതിയാണ് അനുവര്‍ത്തിക്കാറുള്ളത്.

എന്നാല്‍ ഇതിനൊന്നും ഒരു ശ്രമവും ഉണ്ടായില്ല. പഞ്ചായത്ത് പ്രസിഡണ്ട് വാര്‍ഡ് മെമ്പറോ പ്രമോട്ടറോ ഇടപെട്ടില്ല. ഓട്ടോറിക്ഷയില്‍ കൊണ്ടുപോകുന്നത് ദൃശ്യമെടുക്കാനും പ്രചരിപ്പിക്കാനും ആണ് ശ്രമിച്ചത്.

ഇതിനുപിന്നില്‍ ബോധപൂര്‍വ്വമായ ശ്രമമുണ്ട്. ആംബുലന്‍സ് ലഭ്യമാക്കാന്‍ പഞ്ചായത്ത് പ്രസിഡണ്ടിന് ഉള്‍പ്പെടെ ബാധ്യതയുണ്ട്. അത് നിര്‍വഹിക്കാതിരുന്നത് രാഷ്ട്രീയമായി വിഷയത്തെ ഉപയോഗിക്കാനാണ്.

പഞ്ചായത്ത് ഭരണസമിതി എന്തുകൊണ്ടാണ് ഈ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നത്. ഇത്തരം വിഷയങ്ങളെ രാഷ്ട്രീയമായി കൈകാര്യം ചെയ്യുന്നത് മോശം നടപടി – മന്ത്രി വ്യക്തമാക്കി.















#body #elderly #tribal #woman #taken #burial #autorickshaw #tribal #promoter #fired

Next TV

Related Stories
#MurderAttempt | കൊല്ലത്ത് മുൻ ഭാര്യയുടെ പിതാവിനെ ഓട്ടോറിക്ഷയ്ക്കുള്ളില്‍ വച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം; ഗുരുതര പരിക്ക്

Dec 18, 2024 12:03 PM

#MurderAttempt | കൊല്ലത്ത് മുൻ ഭാര്യയുടെ പിതാവിനെ ഓട്ടോറിക്ഷയ്ക്കുള്ളില്‍ വച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം; ഗുരുതര പരിക്ക്

കുടുംബ പ്രശ്നങ്ങളാണ് കൊലപാതക ശ്രമത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്നും പ്രതിയെ ചോദ്യം ചെയ്തുവരുകയാണെന്നും പൊലീസ്...

Read More >>
#arrest |   അമ്പടി കേമി .... മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയ യുവതി അറസ്റ്റിൽ

Dec 18, 2024 11:59 AM

#arrest | അമ്പടി കേമി .... മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയ യുവതി അറസ്റ്റിൽ

കടവന്ത്ര താഴയിൽ നിധി ലിമിറ്റഡ് എന്ന സ്ഥാപനത്തിലാണ് യുവതി മുക്കുപണ്ടം...

Read More >>
#sexualassault | പൂജാരി ചമഞ്ഞ് അ​സു​ഖം മാ​റ്റാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച്  പെൺകുട്ടിയെ പീഡനത്തിനിരയാക്കി; പ്രതിക്ക് കഠിന തടവ്

Dec 18, 2024 11:42 AM

#sexualassault | പൂജാരി ചമഞ്ഞ് അ​സു​ഖം മാ​റ്റാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് പെൺകുട്ടിയെ പീഡനത്തിനിരയാക്കി; പ്രതിക്ക് കഠിന തടവ്

ഒ​ന്നാം പ്ര​തി പാ​ല​ക്കാ​ട് കൂ​ട​ല്ലൂ​ർ പ​ടി​ഞ്ഞാ​ത്ത​റ താ​ഴ​ത്തെ വീ​ട് വി​നോ​ദി​നെ​യാ​ണ് (42)...

Read More >>
#stabbedcase | കണ്ണൂരിൽ ഓ​ടു​ന്ന ബ​സി​ല്‍ യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച സംഭവം; 29-കാരൻ അറസ്റ്റില്‍

Dec 18, 2024 11:42 AM

#stabbedcase | കണ്ണൂരിൽ ഓ​ടു​ന്ന ബ​സി​ല്‍ യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച സംഭവം; 29-കാരൻ അറസ്റ്റില്‍

ക​ഴു​ത്തി​ലാ​ണ് കു​ത്തേ​റ്റ​ത്. ബ​സി​ലെ യാ​ത്ര​ക്കാ​ര്‍ ക​ത്തി പി​ടി​ച്ചു​വാ​ങ്ങു​ന്ന​തി​നി​ട​യി​ല്‍ വി​പി​നും...

Read More >>
#goldrate |  ആശ്വാസം ... സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു

Dec 18, 2024 11:39 AM

#goldrate | ആശ്വാസം ... സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു

പവന് 120 രൂപയാണ് ഇന്ന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 57,080...

Read More >>
#MLenin | ഡിവൈഎഫ്‌ഐ മുന്‍ നേതാവ് എം ലെനിന്‍ ബിജെപിയിലേക്ക്

Dec 18, 2024 11:35 AM

#MLenin | ഡിവൈഎഫ്‌ഐ മുന്‍ നേതാവ് എം ലെനിന്‍ ബിജെപിയിലേക്ക്

ഡിവൈഎഫ്‌ഐ മുന്‍ മേഖല സെക്രട്ടറി എം ലെനിന്‍ ആണ് ബിജെപിയില്‍ ചേരുന്നത്. മഞ്ഞളൂര്‍ മേഖലാ...

Read More >>
Top Stories










Entertainment News