കോഴിക്കോട്: (truevisionnews.com) ചോദ്യ പേപ്പർ ചോർന്ന സംഭവത്തിൽ വിശദീകരണവുമായി കൊടുവള്ളിയിലെ എംഎസ് സൊല്യൂഷൻ സ്ഥാപനത്തിലെ ജീവനക്കാർ.
ചോദ്യ പേപ്പർ ചോർത്തിയില്ലെന്നും,ചോദ്യങ്ങൾ ഓൺലൈൻ വിഡിയോയിൽ നിന്നുമാണ് എന്നാണ് അവർ പറഞ്ഞത്.
മറ്റു ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ വന്ന സാധ്യതാ ചോദ്യങ്ങൾ നോക്കിയാണ് വീഡിയോ തയാറാക്കിയത്. ജീവനക്കാർ ഇന്ന് കൊടുവള്ളിയിലെ സ്ഥാപനത്തിൽ എത്തിയിരുന്നു. എന്നാൽ സ്ഥാപന ഉടമ ശുഹൈബ് എത്തിയില്ല.
എന്നാൽ ചോദ്യപ്പേപ്പർ ചോർത്തിയിട്ടില്ലെന്ന നിലപാടിലാണ് ജീവനക്കാർ. പരീക്ഷയുടെ തൊട്ടുമുൻപത്തെ ദിവസം രാത്രി 7 മണിയോടെ മറ്റുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വീഡിയോ തയാറാക്കിയിരുന്നു.
അവയെല്ലാം നോക്കി രാത്രി 12 മണിക്ക് ശേഷമാണ് എംഎസ് സൊല്യൂഷൻ വീഡിയോ തയാറാക്കിയത്. അതാണ് ചോദ്യപ്പേപ്പറിലുള്ള കൂടുതൽ ചോദ്യങ്ങൾ ഉൾപ്പെടാൻ കാരണം എന്നാണ് അവരുടെ വിശദീകരണം.
#question #paper #leak #Question #paper #leaked #online #video #SMsolution