തളിപ്പറമ്പ്: (truevisionnews.com) തളിപ്പറമ്പില്‍ കഞ്ചാവുമായി യുവാവ് പിടിയില്‍.
വളക്കൈയിലെ മംഗലാട്ട് കരോട്ട് ഹൗസില്‍ നിര്‍മല്‍ സെബാസ്റ്റ്യന്‍ (24) പിടിയിലായത്.
ക്രിസ്മസ്- ന്യൂഇയര്‍ ആഘോഷങ്ങളോടനുബന്ധിച്ചുള്ള ലഹരിക്കടത്ത് തടയുന്നതിന് വേണ്ടിയുള്ള സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി തളിപ്പറമ്പ് പോലിസും കണ്ണൂര്‍ റൂറല്‍ ജില്ലാ പോലിസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇന്ന് രാവിലെ 11:30 മണിയോടെ തളിപ്പറമ്പ് ബസ്റ്റാന്‍ഡില്‍ വെച്ച് യുവാവ് പിടിയിലായത്.
790 ഗ്രാം കഞ്ചാവ് യുവാവിൽ നിന്ന് പിടിച്ചെടുത്തു.
തളിപ്പറമ്പ് എസ്ഐ ദിനേശന്‍ കൊതേരി, എസ്ഐ ടി.ഒ മോഹന്‍ദാസ്, ഡ്രൈവര്‍ വിനോദ്, ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങള്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.
#Young #man #arrested #with #ganja #lawn.