#Actressassaultcase | നടിയെ ആക്രമിച്ച കേസ്; രണ്ട് ഫോറന്‍സിക് വിദഗ്ധരെ വീണ്ടും വിസ്തരിക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം തള്ളി

#Actressassaultcase | നടിയെ ആക്രമിച്ച കേസ്; രണ്ട് ഫോറന്‍സിക് വിദഗ്ധരെ വീണ്ടും വിസ്തരിക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം തള്ളി
Dec 17, 2024 01:38 PM | By VIPIN P V

കൊച്ചി: ( www.truevisionnews.com ) നടിയെ ആക്രമിച്ച കേസിലെ രണ്ട് ഫൊറന്‍സിക് വിദഗ്ധരെ വീണ്ടും വിസ്തരിക്കണമെന്ന ഒന്നാംപ്രതി പള്‍സര്‍ സുനിയുടെ ആവശ്യം തള്ളി ഹൈക്കോടതി.

സാക്ഷികളെ വീണ്ടും വിസ്തരിക്കേണ്ടത് അനിവാര്യമായ നടപടിയല്ലെന്നും പള്‍സര്‍ സുനിയുടേത് ബാലിശമായ വാദമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

വീണ്ടും വിസ്താരം നടത്തുന്നത് കേസിന്റെ വിചാരണ വൈകാന്‍ ഇടയാക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.

ജസ്റ്റിസ് സി ജയചന്ദ്രന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് പള്‍സര്‍ സുനിയുടെ ആവശ്യം തള്ളിയത്.

സാമ്പിളുകള്‍ ശേഖരിച്ച ഡോക്ടര്‍, ഫൊറന്‍സിക് ലബോറട്ടറി അസിസ്റ്റന്റ് ഡയറക്ടര്‍ എന്നിവരെ വീണ്ടും വിസ്തരിക്കണം എന്നായിരുന്നു പള്‍സര്‍ സുനിയുടെ ആവശ്യം.

രണ്ട് പ്രധാന സാക്ഷികളെ വിസ്തരിക്കുന്ന സമയത്ത് താന്‍ ജയിലില്‍ ആയിരുന്നു. ഈ സാഹചര്യത്തില്‍ അഭിഭാഷകനോട് കാര്യങ്ങള്‍ സംസാരിക്കാനായില്ലെന്നുമായിരുന്നു പള്‍സര്‍ സുനിയുടെ വാദം.

സാക്ഷി വിസ്താരം പൂര്‍ത്തിയാക്കിയെന്നും വീണ്ടും സാക്ഷിയെ വിസ്തരിക്കാന്‍ നിയമം അനുവദിക്കുന്നില്ലെന്നും പ്രൊസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചു.

പ്രൊസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് സിംഗിള്‍ ബെഞ്ചിന്റെ നടപടി. സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം വിചാരണ കോടതി നേരത്തെ തള്ളി.

തുടര്‍ന്നാണ് അപ്പീലുമായി പള്‍സര്‍ സുനി ഹൈക്കോടതിയെ സമീപിച്ചത്. കേസിലെ അന്തിമ വാദം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ പുരോഗമിക്കുകയാണ്.

#Actressassaultcase #Pulsar #denied #suni #request #re-examine #two #forensic #experts

Next TV

Related Stories
#lottery  |  ആരാണ് ആ ഭാഗ്യവാൻ ... സ്ത്രീ ശക്തി ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Dec 17, 2024 04:25 PM

#lottery | ആരാണ് ആ ഭാഗ്യവാൻ ... സ്ത്രീ ശക്തി ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com ൽ ഫലം...

Read More >>
#founddead | കോഴിക്കോട് മെഡിക്കൽ കോളേജിലെ നഴ്‌സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റലിൽ മരിച്ച നിലയിൽ

Dec 17, 2024 04:23 PM

#founddead | കോഴിക്കോട് മെഡിക്കൽ കോളേജിലെ നഴ്‌സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റലിൽ മരിച്ച നിലയിൽ

കോട്ടയം സ്വദേശിയായ ലക്ഷ്‌മി എന്ന പെൺകുട്ടിയെയാണ് സ്വകാര്യ ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ...

Read More >>
#buffalo |  കെട്ടഴിച്ചു വിട്ട പോത്ത് നടുറോഡിൽ; പെട്ടെന്ന് ബ്രേക്കിട്ട കാറുകൾ കൂട്ടിയിടിച്ച് അപകടം

Dec 17, 2024 03:44 PM

#buffalo | കെട്ടഴിച്ചു വിട്ട പോത്ത് നടുറോഡിൽ; പെട്ടെന്ന് ബ്രേക്കിട്ട കാറുകൾ കൂട്ടിയിടിച്ച് അപകടം

വിനോദ സഞ്ചാരത്തിനെത്തിയ എറണാകുളം സ്വദേശികളുടെ കാറുകളാണ്...

Read More >>
#NorkaaRoots | നോര്‍ക്ക റൂട്ട്സ് ; ലോകകേരള സഭ അന്താരാഷ്ട്ര പ്രവാസി ദിനാചരണം നാളെ

Dec 17, 2024 03:23 PM

#NorkaaRoots | നോര്‍ക്ക റൂട്ട്സ് ; ലോകകേരള സഭ അന്താരാഷ്ട്ര പ്രവാസി ദിനാചരണം നാളെ

രാവിലെ 10ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദേശം...

Read More >>
#suicide  |  പൊലീസുകാരന്‍ വീട്ടിനുള്ളിലെ സ്റ്റേർ കേസിൽ തൂങ്ങി മരിച്ച  നിലയില്‍

Dec 17, 2024 02:59 PM

#suicide | പൊലീസുകാരന്‍ വീട്ടിനുള്ളിലെ സ്റ്റേർ കേസിൽ തൂങ്ങി മരിച്ച നിലയില്‍

വീട്ടിനുള്ളിലെ സ്റ്റേർ കേസിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം...

Read More >>
#Train | 64- കാരനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

Dec 17, 2024 02:51 PM

#Train | 64- കാരനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

പോസ്റ്റ്മോർട്ട നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. ഭാര്യ: കൗസല്യ, മക്കൾ: വിജീഷ്,...

Read More >>
Top Stories

Entertainment News