തിരുവനന്തപുരം: (truevisionnews.com) നെടുമങ്ങാട് വലിയ മലയിൽ ടാപ്പിങ് തൊഴിലാളിയെ വെട്ടിപ്പരിക്കേൽപ്പിച്ചു.
കരിങ്ങ സ്വദേശി തുളസീധരൻ നായരെ(60)യാണ് നാലംഗ സംഘം ആക്രമിച്ചത്. സന്തോഷ് ആണോ എന്നുചോദിച്ചശേഷമായിരുന്നു ഇദ്ദേഹത്തെ വെട്ടിയത്.
കഴുത്തിനും കൈയ്ക്കും കാലിനും പരിക്കേറ്റ തുളസീധരൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ചൊവ്വാഴ്ച പുലർച്ചെ അഞ്ചുമണിയോടെ ആയിരുന്നു സംഭവം. കരിങ്ങയിലെ സെന്റ് തോമസ് പള്ളിയിക്ക് സമീപത്ത് റബ്ബർ ടാപ്പിങിനായി പതിവുപോലെ പോയ തുളസീധരൻ നായരെ സംഘം ആക്രമിക്കുകയായിരുന്നു.
നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയതോടെ അക്രമികൾ രക്ഷപ്പെട്ടു. ആളുമാറി വെട്ടിയതാണെന്നാണ് സംശയം.
#Nedumangad #tapping #worker #cut #injured